Friday, 10 January 2025

ഇന്നു മുതൽ ബൂട്ട്സ് ഫാർമസി കോവിഡ് ടെസ്റ്റ് കിറ്റുകൾ വിൽക്കും. സിംഗിൽ കോവിഡ് ടെസ്റ്റിന് വില £5.99.

ഇന്നു മുതൽ ബൂട്ട്സ് ഫാർമസി കോവിഡ് ടെസ്റ്റ് കിറ്റുകൾ വിൽക്കും. സിംഗിൽ കോവിഡ് ടെസ്റ്റിന് £5.99 ഈടാക്കും. നാലു ലാറ്ററൽ ഫ്ളോ ടെസ്റ്റുകളുടെ പായ്ക്ക് ഓൺലൈനിൽ 17 പൗണ്ടിന് വാങ്ങാം. അടുത്ത മാസം മുതൽ അഞ്ച് ടെസ്റ്റുകളുടെ പായ്ക്ക് 12 പൗണ്ടിന് ലഭ്യമാക്കും. എന്നാൽ ലാറ്ററൽ ഫ്ളോ ടെസ്റ്റ് കിറ്റുകൾ ഏപ്രിൽ 1 വരെ എൻഎച്ച്എസിൽ സൗജന്യമായി ലഭ്യമാണ്. ഫ്രീ ടെസ്റ്റിംഗ് അവസാനിപ്പിക്കുന്നതിന് മുന്നോടിയായി കസ്റ്റമേഴ്സിനെയും സപ്ളൈ ചെയിനെയും സജ്ജമാക്കുന്നതിനാണ് വില്പന തുടങ്ങുന്നതെന്ന് ബൂട്ട്സ് ഫാർമസി പറഞ്ഞു.

"ലിവിംഗ് വിത്ത് കോവിഡ് പ്ളാൻ" പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഫെബ്രുവരി 24 മുതൽ കോവിഡ് പോസിറ്റീവായവർ നിയമപരമായി സെൽഫ് ഐസൊലേഷൻ ചെയ്യേണ്ടതില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും ഇല്ലാത്തവർക്കുമുള്ള ഫ്രീ കോവിഡ് ടെസ്റ്റിംഗ് ഏപ്രിൽ 1 മുതൽ അവസാനിക്കും.

സൗജന്യമായി ലഭിക്കുന്ന ലാറ്ററൽ ഫ്ളോ ടെസ്റ്റ് കിറ്റുകൾ ജനങ്ങൾ ആവശ്യമില്ലാതെ ഓർഡർ ചെയ്യുന്നത് ഒഴിവാക്കാനായി നിയന്ത്രണങ്ങൾ കൊണ്ടുവരും.  ഏപ്രിൽ 1 വരെയുള്ള കാലയളവിൽ ഒരു വ്യക്തിക്ക് മൂന്നു ദിവസം കൂടുമ്പോൾ മാത്രമേ ഒരു ടെസ്റ്റ് കിറ്റ് ബോക്സ് ഓർഡർ ചെയ്യാൻ പറ്റുകയുള്ളൂ. നേരത്തെ ഓരോ 24 മണിക്കൂറിലും ഓർഡർ നൽകാമായിരുന്നൂ.

മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്റ്റാഫിനും സ്റ്റുഡൻ്റ്സിനും നിലവിൽ നിർദ്ദേശിക്കപ്പെട്ടിരുന്ന ആഴ്ചയിൽ രണ്ടു തവണത്തെ ലാറ്ററൽ ഫ്ളോ ടെസ്റ്റിംഗ്‌ നിർത്തലാക്കി. പോസിറ്റീവ് കേസുകളുമായി കോണ്ടാക്ടിൽ വന്നിട്ടുള്ള വാക്സിനേറ്റഡ് ആയിട്ടുള്ളവർ ഏഴു ദിവസങ്ങളിലും ടെസ്റ്റ് ചെയ്യണമെന്ന നിയമവും ഫെബ്രുവരി 24 മുതൽ എടുത്തുകളയും. വാക്സിനേറ്റഡ് അല്ലാത്ത കോണ്ടാക്ട് ലിസ്റ്റിലുള്ളവരും ഐസൊലേറ്റ് ചെയ്യേണ്ടതില്ല. കോണ്ടാക്ട് ട്രേസിംഗും ഫെബ്രുവരി 24 മുതൽ അവസാനിക്കും. ഏപ്രിൽ 1 മുതൽ ആരോഗ്യ ദുർബലതയുള്ളവർക്ക് മാത്രമായി സൗജന്യ ലാറ്ററൽ ഫ്ളോ ടെസ്റ്റ് പരിമിതപ്പെടുത്തും

To get 24X7 news updates please use `Add to Home screen` option on your mobile

Other News