Thursday, 19 September 2024

റഷ്യൻ സ്ട്രാറ്റജിക് ന്യൂക്ളിയർ ഫോഴ്സസിന് സ്പെഷ്യൽ അലർട്ട് നല്കി പുട്ടിൻ. റഷ്യ - യുക്രെയിൻ സംഘർഷം രൂക്ഷം.

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ  ന്യൂക്ളിയർ ഫോഴ്സസിന് സ്പെഷ്യൽ അലർട്ട് നല്കി. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾ നീക്കത്തെ രൂക്ഷമായി അപലപിച്ചു. റഷ്യ - യുക്രെയിൻ സംഘർഷം രൂക്ഷമാകവെയാണ് റഷ്യയുടെ അപ്രതീക്ഷിത നീക്കമുണ്ടായിരിക്കുന്നത്. യുക്രെയിൻ തലസ്ഥാനമായ കീവ് പിടിക്കാൻ റഷ്യ ശക്തമായ ആക്രമണമാണ് നടത്തുന്നത്. എന്നാൽ യുക്രെയിൻ കരുത്തോടെ ചെറുത്തു നിൽക്കുകയാണ്.

ജർമ്മനി യുക്രെയിന് ആയുധങ്ങൾ നല്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റഷ്യയുടെ പ്രധാന ബാങ്കുകളെ ഇൻ്റർനാഷണൽ പേയ്മെൻ്റ് സിസ്റ്റമായ സ്വിഫ്റ്റിൽ നിന്ന് പുറത്താക്കി. ഇത് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങൾ സൗഹൃദപരമല്ലാതെ പെരുമാറുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി.

സ്ട്രാറ്റജിക് ന്യൂക്ളിയർ ഫോഴ്സസിന് സ്പെഷ്യൽ അലർട്ട് നല്കി എന്നത് അവ ഉപയോഗിക്കുമെന്ന സൂചനയല്ലെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. എങ്കിലും സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറുന്നത് ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നത്

Other News