Saturday, 18 January 2025

എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് സർജറിയ്ക്കായി പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ സൗകര്യമൊരുക്കുമെന്ന് ഹെൽത്ത് സെക്രട്ടറി.

എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് സർജറിയ്ക്കായി പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ സൗകര്യമൊരുക്കുമെന്ന് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് അറിയിച്ചു. 18 മാസമോ അതിലേറെയോ ട്രീറ്റ്മെൻ്റിനായി കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയിൽ ഇക്കാര്യം എൻഎച്ച്എസ് പരിഗണിക്കും. നിലവിലെ അവസ്ഥയിൽ എൻഎച്ച്എസിലേയ്ക്ക് കൂടുതൽ തുക ഇൻവെസ്റ്റ് ചെയ്യുന്നതിനു പകരം ഇതര മാർഗ്ഗങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുമോയെന്ന കാര്യം ഗൗരവമായി പരിഗണിച്ചു വരികയാണെന്ന് ഹെൽത്ത് സെക്രട്ടറി പറഞ്ഞു. ആവശ്യമെങ്കിൽ പേഷ്യൻ്റിന് പ്രൈവറ്റ് ഹോസ്പിറ്റലിലേയ്ക്ക് യാത്ര ചെയ്യാനുള്ള ചിലവും എൻഎച്ച്എസ് വഹിച്ചേക്കും.

വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെ ജി.പിമാർ ബന്ധപ്പെടുകയും ഭാവി ചികിത്സയ്ക്കുള്ള ഓപ്ഷനുകൾ എന്തൊക്കെയെന്ന് വിശദീകരിക്കുകയും ചെയ്യും. നിലവിൽ 6.1 മില്യൺ പേർ എൻഎച്ച്എസ് കെയറിനായി വെയിറ്റിംഗിലുണ്ട്. രണ്ടു വർഷത്തിലേറെയായി വെയിറ്റിംഗിലുള്ളവരുടെ എണ്ണം നവംബറിൽ 18,000 ആയിരുന്നു.  ഡിസംബറിൽ ഈ സംഖ്യ 20,000 കടന്നിട്ടുണ്ട്. July 22 ആകുമ്പോഴേയ്ക്കും ഈ വെയിറ്റിംഗ് ലിസ്റ്റ് പൂജ്യത്തിലെത്തിക്കാനാണ് ഗവൺമെൻറ് പദ്ധതിയിട്ടിരുന്നത്.

പുതിയ പേഷ്യൻ്റ് ചോയിസ് പ്രോഗ്രാം മെൻറൽ ഹെൽത്ത് സെക്ടറിനു ബാധകമാണോയെന്ന് വ്യക്തമല്ല. എൻഎച്ച്എസിൽ നടപ്പാക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഡിജിറ്റൽ ഹെൽത്ത് പ്ളാൻ പ്രകാരം വർച്വൽ വാർഡുകൾ വീടുകളിൽ സൃഷ്ടിക്കും. തുടർന്ന് പേഷ്യൻ്റിനെ എൻഎച്ച്എസ് ആപ്പ് വഴി മോണിട്ടർ ചെയ്യും.

Other News