Thursday, 21 November 2024

ഇംഗ്ലണ്ടിലെ എൻഎച്ച്എസ് സ്റ്റാഫിനു നല്കി വന്നിരുന്ന ഫ്രീ പാർക്കിംഗ്  സൗകര്യം വെള്ളിയാഴ്ച മുതൽ പിൻവലിക്കും

ഇംഗ്ലണ്ടിലെ എൻഎച്ച്എസ് സ്റ്റാഫിനു നല്കി വന്നിരുന്ന ഫ്രീ പാർക്കിംഗ്  സൗകര്യം വെള്ളിയാഴ്ച മുതൽ പിൻവലിക്കും. 2020 ൽ കോവിഡിൻ്റെ പശ്ചാത്തലത്തിലാണ് ഇത് നടപ്പിലാക്കിയത്. ഇത് നിർത്തലാക്കാൻ ഹെൽത്ത് സെക്രട്ടറി എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് നിർദ്ദേശം നല്കി. ഇതനുസരിച്ച് ഏപ്രിൽ 1 മുതൽ ഭൂരിപക്ഷം സ്റ്റാഫിനും പാർക്കിംഗ് ചാർജ് ബാധകമാകും. 20 പൗണ്ടുമുതൽ 65 പൗണ്ട് വരെയാണ് ഒരു മാസം സ്റ്റാഫ് പാർക്കിംഗിന് വിവിധ ട്രസ്റ്റുകൾ ചാർജ് ചെയ്യുന്നത്.

എൻ എസ്എസ് ഹോസ്പിറ്റലുകളിൽ നൈറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ, ഡിസേബിൾഡ് ആയവർ, ഔട്ട്പേഷ്യൻ്റ് യൂണിറ്റുകളിൽ സ്ഥിരമായി എത്തേണ്ടവർ എന്നിവർക്ക് തുടർന്നും ഫ്രീ പാർക്കിംഗ്‌ ചെയ്യാവുന്നതാണ്. 93 ശതമാനം ട്രസ്റ്റുകളും അത്യാവശ്യ കാറ്റഗറിയിലുള്ള സ്റ്റാഫുകൾക്ക് ഫ്രീ പാർക്കിംഗ് നിലവിൽ നല്കുന്നുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി പറഞ്ഞു.

ജീവൻ പണയം വച്ചും കോവിഡ് മഹാമാരിയിൽ ജോലി ചെയ്ത എൻഎച്ച്എസ് സ്റ്റാഫുകളുടെ ഫ്രീ പാർക്കിംഗ് സൗകര്യം ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമാണെന്ന് ജി എം ബി യൂണിയൻ പറഞ്ഞു. ഇൻഫ്ളേഷൻ മൂലം ജീവിത ചിലവ് അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്റ്റാഫുകളുടെ ഫ്രീ പാർക്കിംഗ് ഇല്ലാതാക്കുന്നതിന് ന്യായീകരണമില്ലെന്ന് യൂണിയനുകൾ പറഞ്ഞു.
 

Other News