Monday, 25 November 2024

M62 മോട്ടോർവേയിൽ റഡാർ മോണിട്ടറിംഗ് ഇന്നു മുതൽ. യുകെയിലെ ആദ്യ  ഹൈ ടെക് റോഡ് ഗ്രേറ്റർ മാഞ്ചസ്റ്ററിൽ.

M62 മോട്ടോർവേയിൽ റഡാർ മോണിട്ടറിംഗ് ഇന്നു മുതൽ ആരംഭിക്കും  യുകെയിലെ ആദ്യ  ഹൈ ടെക് റോഡായി ഗ്രേറ്റർ മാഞ്ചസ്റ്റർ ഭാഗത്തെ മോട്ടോർവേ മാറും. മോട്ടോർ വേയിലുണ്ടാകുന്ന ബ്രേക്ക് ഡൗണുകൾ, ആക്സിഡൻ്റുകൾ എന്നിവ 20 സെക്കൻ്റിനുള്ളിൽ കണ്ടെത്താൻ പുതിയ ടെക്നോളജി ഉപകരിക്കും. മോട്ടോർ വേയുടെ ഇരുവശങ്ങളിലും സ്ഥാപിക്കുന്ന റഡാർ സെൻസറുകളിലൂടെയാണ് ഇത് സാധ്യമാകുന്നത്. രണ്ടു ദിശകളിലേയ്ക്കുമുള്ള ട്രാഫിക്കിനെ ഇത് വഴി നിരീക്ഷിക്കാൻ കഴിയും. ചലന രഹിതമായ വാഹനത്തെ റഡാർ സെൻസറുകൾ കണ്ടെത്തുന്നതു വഴിയാണ് ബ്രേക്ക് ഡൗണുകൾ, ആക്സിഡൻ്റുകൾ തുടങ്ങിയവയെപ്പറ്റി മുന്നറിയിപ്പ് നല്കുന്നത്. നിലവിലെ സമാനമായ ടെക്നോളജിയെക്കാൾ 21 മടങ്ങ് വേഗത്തിൽ പുതിയ സെൻസറുകൾ പ്രവർത്തിക്കും. ശരാശരി 7 മിനിട്ട് സമയം വേണം നിലവിലുള്ള സിസ്റ്റമുപയോഗിച്ച് ചലന രഹിതമായ വാഹനത്തെ കണ്ടെത്താൻ. ഇത് 20 സെക്കൻ്റായി കുറയ്ക്കാൻ കഴിയും.

ഗ്രേറ്റർ മാഞ്ചസ്റ്റർ ഏരിയയിലാണ് ഹൈടെക് മോട്ടോർ വേ യുകെയിലാദ്യമായി ലോഞ്ച് ചെയ്യുന്നത്. ജംഗ്ഷൻ 10 ക്രോഫ്റ്റ് ഇൻ്റർചേഞ്ചിനും ജംഗ്ഷൻ 12 എക്കിൾസ് ഇൻ്റർചേഞ്ചിനും ഇടയ്ക്കുള്ള ഭാഗത്താണ് റഡാർ മോണിട്ടറിംഗ് നടപ്പാക്കുന്നത്. വാഹനാപകടങ്ങൾക്ക് പുറമേ ട്രാഫിക് ക്യൂവും നേരത്തെ തന്നെ കണ്ടെത്തി ലെയിനുകളിലെ സ്പീഡ് ക്രമീകരിക്കാനും ഹാർഡ് ഷോൾഡർ ട്രാഫിക്കിനായി ഉപയോഗിക്കാനും റഡാർ ടെക്നോളജി ഉപയോഗപ്പെടുത്തും.

Other News