Friday, 22 November 2024

ഫാഷൻ റീട്ടെയിലർ റ്റെഡ് ബേക്കറിന്റെ സ്റ്റോക്ക് അക്കൗണ്ടിംഗിൽ തെറ്റുപറ്റി. ഷെയർ വില ഇടിഞ്ഞത് 10 ശതമാനം.

Premier news Desk

ഫാഷൻ റീട്ടെയിലർ റ്റെഡ് ബേക്കറിന്റെ സ്റ്റോക്ക് അക്കൗണ്ടിംഗിൽ വന്ന വ്യത്യാസം കമ്പനിയുടെ ഷെയറിന്റെ മാർക്കറ്റ് വാല്യൂ താഴാൻ ഇടയാക്കി. കമ്പനിയുടെ കൈവശമുള്ള സ്റ്റോക്കിന് 20-25 മില്യൺ പൗണ്ടിന്റെ കൂടുതൽ വിലയുള്ളതായി തെറ്റായിക്കാണിച്ചതാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ലോ ഫേം ഫ്രെഷ് ഫീൽഡ്സ് ബി.ഡി കമ്പനി അക്കൗണ്ടിംഗ് റിവ്യൂ ചെയ്യുമെന്നും ഇൻഡിപെൻഡൻറ് അക്കൗണ്ടന്റ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും റ്റെഡ് ബേക്കർ അറിയിച്ചിട്ടുണ്ട്.

1988 മുതൽ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന റേ കെൽവിൻ ഈ വർഷം രാജി വച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ആറു മാസക്കാലയളവിൽ 23 മില്യൺ പൗണ്ടിന്റെ നഷ്ടമാണ് കമ്പനി നേരിട്ടത്. കഴിഞ്ഞ വർഷം ഇതേ പീരിയഡിൽ 24.5 മില്യൺ പൗണ്ട് ലാഭമുണ്ടാക്കിയിരുന്നു.

കമ്പനിയുടെ ഫൈനാൻസ് ഹെഡ് ആയി റേച്ചൽ ഓസ്ബോണിനെ നിയമിച്ച് ആഴ്ചകൾക്ക് ശേഷമാണ് സ്റ്റോക്ക് എസ്റ്റിമേഷനിലെ വ്യത്യാസം പുറത്തുവന്നത്. കമ്പനി അക്കൗണ്ട് ഓഡിറ്റ് ചെയ്ത കെപിഎംജി ഓഡിറ്റേഴ്സ് ഇക്കാര്യം ആനുവൽ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. 

Other News