ബ്രിട്ടീഷ് ചാൻസലർ റിഷി സുനാക്കും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദൂം മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.
ബ്രിട്ടീഷ് ചാൻസലർ റിഷി സുനാക്കും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദൂം മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ക്രിസ് പിഞ്ചർ എം.പിയെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് ഇരുവരും രാജി പ്രഖ്യാപിച്ചത്. ക്യാബിനറ്റിലെ സുപ്രധാന മന്ത്രിമാരായ സുനാക്കിൻ്റെയും സാജിദിൻ്റെയും രാജി പ്രധാനമന്ത്രി ബോറിസിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ക്രിസ് പിഞ്ചറിനെതിരെ സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കെയുണ്ടായ നിയമനമാണ് രണ്ടു ക്യാബിനറ്റു മന്ത്രിമാരുടെ രാജിയ്ക്ക് ഇടയാക്കിയത്.
സംശുദ്ധവും അച്ചടക്കത്തോടെയുമുള്ള ഭരണ സംവിധാനത്തിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അതിൽ നിന്ന് വ്യതിചലിക്കുന്ന നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ രാജി വയ്ക്കുകയാണെന്നും ചാൻസലറും ഹെൽത്ത് സെക്രട്ടറിയും പ്രധാനമന്ത്രി ബോറിസിന് അയച്ച രാജിക്കത്തിൽ പറയുന്നു.