സർക്കുലേഷനിൽ ഉള്ള £20, £50 പേപ്പർ നോട്ടുകൾ സെപ്റ്റംബർ 30 ന് ശേഷം ഉപയോഗിക്കാനാവില്ല. ഇവ ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.
നിലവിൽ സർക്കുലേഷനിൽ ഉള്ള £20, £50 പേപ്പർ നോട്ടുകൾ സെപ്റ്റംബർ 30 ന് ശേഷം ഉപയോഗിക്കാനാവില്ല. ഈ തിയതിയ്ക്കകം ഇവ ഷോപ്പുകളിൽ ചിലവഴിക്കാത്തവർക്ക് ഇത് ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. പഴയ പേപ്പർ നോട്ടുകൾക്ക് പകരം പോളിമർ നോട്ടുകൾ മാത്രമേ ഇനി സർക്കുലേഷനിൽ ഉണ്ടാവുകയുള്ളൂ.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കുന്ന പുതിയ 20 പൗണ്ട് നോട്ടിൽ ബ്രിട്ടിഷ് പെയിൻ്ററായ JMW ടേണർ, 50 പൗണ്ടിൻ്റെ നോട്ടിൽ മാത്തമാറ്റീഷ്യനായ അലൻ ടൂറിംഗ് എന്നിവർ ഫീച്ചർ ചെയ്യപ്പെടും. നോട്ടുകൾ ഉപയോഗിക്കാനുള്ള ഡെഡ് ലൈനിനു ശേഷവും പഴയ നോട്ടുകൾ ബാങ്കുകളിൽ ഡിപ്പോസിറ്റ് ചെയ്യാവുന്നതാണ്.
ക്വീൻ എലിസബത്ത് II മരണമടഞ്ഞതിനാൽ പുതിയതായി ഇറങ്ങുന്ന നോട്ടുകളിലും നാണയങ്ങളിലും കിംഗ് ചാൾസ് III ആയിരിക്കും ഫീച്ചർ ചെയ്യപ്പെടുന്നത്. ഇതിനുള്ള നടപടികൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആരംഭിച്ചു.