Thursday, 21 November 2024

സാബു തോമസിന്  വർക്സോപ് മലയാളി സമൂഹം നാളെ വിട നല്കും. സംസ്കാരം ശുശ്രൂഷ സെൻ്റ് ജോസഫ്സ് ചർച്ചിൽ 11 മണിക്ക് ആരംഭിക്കും

വർക്ക്സോപ്പിൽ മരണമടഞ്ഞ സാബു തോമസിന് നാളെ അന്ത്യവിട നല്കും. രാവിലെ 9 മണിയ്ക്ക് സ്വവസതിയിൽ ഭൗതിക ശരീരം പൊതുദർശനത്തിനായി എത്തിക്കും. സംസ്കാരം ശുശ്രൂഷ സെൻ്റ് ജോസഫ്സ് ചർച്ചിൽ 11 മണിക്ക് ആരംഭിക്കും. ഫ്യൂണറൽ മാസിനു ശേഷം ഹന്നാ പാർക്ക് സെമിത്തേരിയിൽ ഭൗതികദേഹം സംസ്കരിക്കും. തുടർന്ന് വർക്ക്സോപ് ക്രിക്കറ്റ് ആൻഡ് സ്പോർട്സ് ക്ളബിൽ ദി വെയ്ക്ക് സർവീസ് നടക്കും.

നാളുകൾ നീണ്ട ക്യാൻസറിനോടുള്ള പോരാട്ടത്തിനു ശേഷമാണ്  വർക്ക്സോപിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ സാബു തോമസ് (58) നവംബർ 15 ന് വിടപറഞ്ഞത്. മലയാളി കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിലും ആത്മീയരംഗത്തും എന്നും സജീവമായിരുന്നു സാബുവും കുടുംബവും. എൺപതോളം മലയാളി കുടുംബങ്ങളുള്ള വർക്ക്സോപ്പിലെ മലയാളികൾക്ക് സുപരിചിതനായിരുന്നു അദ്ദേഹം. 2006 ലാണ് സാബു തോമസ് യുകെയിൽ എത്തുന്നത്. 2008 മുതൽ വർക്ക്സോപ്പിലാണ് താമസിക്കുന്നത്.

കോട്ടയം കാരിത്താസ് ചെറുകാട്ട് പറമ്പിൽ കുടുംബാംഗമാണ് സാബു തോമസ്. അതിരമ്പുഴ പൗവൻചിറ കുടുംബാംഗമായ ജെസിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മൂത്ത മകൻ സച്ചു ചാർട്ടേർഡ് അക്കൗണ്ടൻറ് സ്റ്റുഡൻ്റാണ്.  രണ്ടാം വർഷ മെഡിക്കൽ സ്റ്റുഡൻ്റാണ് ഇളയ മകനായ സാഗർ. സാബു തോമസിൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾക്കുമായി വർക്ക് സോപ്പിലെ മലയാളി കുടുംബങ്ങൾ ഒന്നടങ്കം പ്രവർത്തിച്ചു വരികയാണ്.

ഫ്യൂണറൽ ഫ്ളവേഴ്സ് ഒഴിവാക്കണമെന്നും സാബുവിൻ്റെ കുടുംബം അഭ്യർത്ഥിച്ചിട്ടുണ്ട്.  താത്പര്യമുള്ളവർക്ക് ക്യാൻസർ റിസേർച്ച് യുകെയിലേയ്ക്ക് സാബു തോമസിൻ്റെ പേരിലുള്ള ലിങ്കിലൂടെ ഡൊണേഷൻ നൽകാവുന്നതാണ്.

Donation to Cancer Research UK

Viewing at Home - 9 am

21 Allsopp Drive Worksop S81 0SZ

Funeral Mass at Church 11 am

St. joseph`s Church, 101 Wingfield Avenue, Worksop, S81 0SF

After Church Service - Burial at Cemetery

Hannah Park Cemetery, Worksop, S81 2SQ

Followed by The Wake held at Worksop Cricket and Sports Club

Central Avenue, Worksop, S80 1EN

ഫ്യൂണറലിൻ്റെ ലൈവ് സ്ട്രീമിംഗ് രാവിലെ 9.30 മുതൽ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.

Funeral Live streaming link

Other News