Thursday, 21 November 2024

ബിസിനസുകളുടെ എനർജി ബിൽ വിൻ്ററിൽ പകുതിയാക്കി കുറയ്ക്കുമെന്ന് ഗവൺമെൻറ്. ഒക്ടോബർ 1 മുതൽ ആറ് മാസത്തേയ്ക്ക് സപ്പോർട്ട് സ്കീം പ്രഖ്യാപിച്ചു.

ബിസിനസുകളുടെ എനർജി ബിൽ വിൻ്റർ മാസങ്ങളിൽ പകുതിയാക്കി കുറയ്ക്കുമെന്ന് ഗവൺമെൻറ് അറിയിച്ചു. ഒക്ടോബർ 1 മുതൽ ആറ് മാസത്തേയ്ക്കാണ് സപ്പോർട്ട് സ്കീം പ്രഖ്യാപിച്ചിരിക്കുന്നത്. എനർജി നിരക്ക് ഉയർന്നതുമൂലം ബിസിനസുകൾ സാമ്പത്തിക നഷ്ടത്തിലേയ്ക്ക് പോകാതിരിക്കാനും അടച്ചു പൂട്ടലും തൊഴിൽ നഷ്ടവും ഒഴിവാക്കാനുമാണ് ഗവൺമെൻ്റ് അടിയന്തിര സപ്പോർട്ട് പാക്കേജ് കൊണ്ടുവരുന്നത്. ഗ്യാസ്, ഇലക്ട്രിസിറ്റി നിരക്കുകൾ നിശ്ചിത തുകയിൽ ഇക്കാലയളവിൽ നിലനിർത്തും. ഹോസ്പിറ്റലുകൾ, സ്കൂളുകൾ, ചാരിറ്റികൾ എന്നിവയ്ക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.

ഇൻഡസ്ട്രി ഗ്രൂപ്പുകൾ സപ്പോർട്ട് പാക്കേജിനെ സ്വാഗതം ചെയ്തു. എന്നാൽ വിൻ്ററിനു ശേഷവും സഹായമാവശ്യമായി വന്നേക്കാമെന്ന് അവർ സൂചിപ്പിച്ചു. മൂന്നു മാസത്തിനു ശേഷം പാക്കേജ് ഗവൺമെൻ്റ് റിവ്യൂ ചെയ്യും. ഹൈ റിസ്കിലുള്ള ബിസിനസുകൾക്ക് സപ്പോർട്ട് പാക്കേജ് അതിനു ശേഷവും തുടരുമെന്നാണ് കരുതുന്നത്. എന്നാൽ ഏത് സെക്ടറുകളൊക്കെയാണ് ഈ കാറ്റഗറിയിൽ വരുന്നതെന്ന് വ്യക്തമല്ല. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ നോൺ ഡൊമസ്റ്റിക് എനർജി കസ്റ്റമേഴ്സിന് സപ്പോർട്ട് പാക്കേജ് പ്രയോജനപ്പെടും. സമാനമായ സ്കീം നോർത്തേൺ അയർലണ്ടിലും നടപ്പാക്കും.

നോൺ ഡൊമസ്റ്റിക് എനർജി കസ്റ്റമേഴ്സിന് ഹോൾസെയിൽ ഇലക്ട്രിസിറ്റി നിരക്ക് ഒരു കിലോവാട്ട് അവറിന് 211 പൗണ്ടായും ഗ്യാസ് നിരക്ക് ഒരു കിലോവാട്ട് അവറിന് 75 പൗണ്ടായും നിശ്ചയിച്ചിട്ടുണ്ട്. ഡിസ്കൗണ്ടിനായി ബിസിനസുകൾ സപ്ളയേഴ്സിനെ ബന്ധപ്പെടേണ്ടതില്ല. ഒക്ടോബർ മുതലുള്ള ബില്ലുകൾ ഡിസ്കൗണ്ടോടെയാകും ഇഷ്യൂ ചെയ്യപ്പെടുന്നത്. ബിസിനസുകൾക്കുള്ള എനർജി സപ്പോർട്ട് പാക്കേജിന് 25 ബില്യൺ പൗണ്ട് വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
 

Other News