Saturday, 23 November 2024

വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് ബ്രിട്ടൺ 14 ദിവസത്തെ ക്വാറന്റയിൻ ഏർപ്പെടുത്തും. നടപ്പാക്കുന്നത് ഈ മാസം അവസാനം മുതൽ

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി റിപ്പബ്ലിക് ഓഫ് അയർലണ്ട് ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നും യുകെയിൽ എത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റയിൻ ഏർപ്പെടുത്തും. ഇവർ ഒരു പ്രൈവറ്റ് റെസിഡൻസിൽ ഐസൊലേറ്റ് ചെയ്യണം. ഈ മാസം അവസാനത്തോടു കൂടി പുതിയ നിയന്ത്രണങ്ങൾ യുകെ ഗവൺമെന്റ് കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് എയർലൈൻസുകൾ വ്യക്തമാക്കി.


രാജ്യത്ത് പ്രവേശിക്കണമെങ്കിൽ അതിർത്തി കടക്കുമ്പോൾ നിർബന്ധമായും ഒരു ലോക്കൽ അഡ്രസ്സ് യാത്രക്കാർ അധികാരികൾക്ക് കൊടുക്കേണ്ടി വരും. പുതിയ യാത്രാ നിയന്ത്രണം എത്ര കാലം നീണ്ടുനിൽക്കുമെന്നും യുകെ ഇതര നിവാസികൾക്ക് സ്വകാര്യ താമസസ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കാൻ അനുവാദമുണ്ടോ എന്നും വ്യക്തമല്ല.

ലോറി ഡ്രൈവർമാർ, ഷിപ്പിംഗ് ഇൻഡസ്ട്രിയലുള്ളവർ എന്നിവയടക്കമുള്ള കീ വർക്കേഴ്സിന് നിയന്ത്രണം ബാധകമല്ല.

Other News