Wednesday, 13 November 2024

ബ്രിട്ടണിലെ വീടുകളുടെ വിലയിൽ കഴിഞ്ഞ ഒരു വർഷത്തിൽ ആദ്യമായി ഇടിവു രേഖപ്പെടുത്തി

ബ്രിട്ടണിലെ വീടുകളുടെ വിലയിൽ കഴിഞ്ഞ ഒരു വർഷത്തിൽ ആദ്യമായി ഇടിവു രേഖപ്പെടുത്തി. ഒക്ടോബറിലെ കണക്കുകളനുസരിച്ച് വീടുകളുടെ വിലയിൽ 0.9 ശതമാനം കുറവുണ്ടായി. 2020 ജൂണിൽ കോവിഡ് ഇൻഫെക്ഷൻ പീക്കിലെത്തിയ സമയത്ത് ഉണ്ടായതിലും കൂടിയ നിരക്കിലാണ് കഴിഞ്ഞ മാസം വിലയിടിഞ്ഞത്. മിനി ബഡ്ജറ്റിനെ തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വം പ്രോപ്പർട്ടി സെയിലിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പലിശ നിരക്ക് ഉയരുമെന്ന ഭീതിയാണ് വീടുകളുടെ വില്പന കുറയാൻ പ്രധാന കാരണമായത്. ഉയർന്ന ഇൻഫ്ളേഷൻ മൂലം ജീവിതച്ചിലവ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വീടു വാങ്ങുന്നതുവഴി അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതു തടയുന്നതിനായി മിക്കവരും തീരുമാനം നീട്ടി വച്ചിരിക്കുകയാണ്. ഇത് പ്രോപ്പർട്ടി മാർക്കറ്റിൽ പ്രതിഫലിക്കുന്നതായി നേഷൻവൈഡ്  റിസർച്ച് കണ്ടെത്തി. യുകെയിലെ ശരാശരി വീടു വില ഒക്ടോബറിൽ 268,282 പൗണ്ടായിരുന്നു.

Crystal Media UK Youtube channel 

മിനി ബഡ്ജറ്റിനെ തുടർന്ന് നിരവധി മോർട്ട്ഗേജ് പ്രൊവൈഡർമാർ തങ്ങളുടെ വിവിധ ഡീലുകൾ മാർക്കറ്റിൽ നിന്ന് താത്ക്കാലികമായി പിൻവലിച്ചിരുന്നു. മോർട്ട്ഗേജ് അപ്രൂവൽ നിരക്കിലും കഴിഞ്ഞ മാസങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബറിൽ 66,800 മോർട്ട്ഗേജുകൾ മാത്രമാണ് അപ്രൂവ് ചെയ്യപ്പെട്ടത്. ഓഗസ്റ്റിൽ ഇത് 74,400 ആയിരുന്നു. പ്രോപ്പർട്ടി മാർക്കറ്റിൽ വീടുകൾക്കുള്ള ഡിമാൻഡ് കുറഞ്ഞതുമൂലമാണ് വിലയിടിവ് ഉണ്ടായിട്ടുള്ളത്. വീടുവില കുറയുന്നത് ഫസ്റ്റ് ടൈം ബയേഴ്സിന് നല്ലതാണെങ്കിലും അവർക്ക് ഉയർന്ന മോർട്ട്ഗേജ് നിരക്ക് നല്കേണ്ടി വരുമെന്ന സ്ഥിതിയാണുള്ളത്.

Other News