Thursday, 21 November 2024

എൻഎച്ച്എസിൽ സ്റ്റാഫ് ഷോർട്ടേജ് കാരണം ഏജൻസി നഴ്സിന് ഒരു ഷിഫ്റ്റിന് നല്കുന്നത് 2500 പൗണ്ട് വരെ

എൻഎച്ച്എസിലെ സ്റ്റാഫ് ഷോർട്ടേജ് കാരണം പ്രീമിയം നിരക്കിൽ ഏജൻസി സ്റ്റാഫുകളെ  ജോലിക്ക് കൊണ്ടുവരാൻ ഹോസ്പിറ്റലുകൾ നിർബന്ധിതരാകുന്നതായി റിപ്പോർട്ട്. ഏജൻസി നഴ്സിന് ഒരു ഷിഫ്റ്റിന് നല്കിയത് 2500 പൗണ്ട് വരെയാണെന്ന് ലേബർ പുറത്തുവിട്ട ഡേറ്റ വ്യക്തമാക്കി. ഏജൻസി സ്റ്റാഫിനായുള്ള ചിലവ് കഴിഞ്ഞ വർഷം 20 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഇതിനായി മൂന്ന് ബില്യൺ പൗണ്ട് ചിലവഴിച്ചു. ആവശ്യത്തിന് നഴ്സുമാരും ഡോക്ടർമാരും ജോലിയ്ക്കില്ലാത്തതിനാൽ ഉയർന്ന നിരക്ക് ഏജൻസികൾക്ക് നൽകി സ്റ്റാഫിനെ ജോലിയ്ക്കെത്തിക്കുകയാണ് ട്രസ്റ്റുകൾ ചെയ്യുന്നത്.

Crystal Media UK Youtube channel 

ഏജൻസി സ്റ്റാഫിനുള്ള റേറ്റ് സാധാരണയുള്ള നിരക്കിനേക്കാൾ 55 ശതമാനത്തിൽ കൂടരുതെന്ന നിർദ്ദേശം പാലിക്കാൻ മിക്കവാറും ട്രസ്റ്റുകൾക്ക് കഴിയുന്നില്ല. പേ റേറ്റ് ക്യാപ്പിലും ഉയർന്ന നിരക്കിലാണ് 10 ൽ ഒൻപത് ഡോക്ടർമാരും ഡെൻ്റിസ്റ്റുകളും 10 ൽ നാല് നഴ്സുമാരും ഏജൻസി സ്റ്റാഫുകളായി കഴിഞ്ഞ വർഷം ജോലി ചെയ്തതെന്ന് BBC ന്യൂസിൻ്റെ റിസർച്ച് വെളിപ്പെടുത്തി. ഏജൻസി സ്റ്റാഫുകളെ ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്നും എൻഎച്ച്എസ് സ്റ്റാഫുകൾക്ക് ഓവർടൈം നൽകി ഈയവസരങ്ങളിൽ ഉപയോഗിക്കുന്നതാണ് അഭിലഷണീയമെന്നുമുളള അഭിപ്രായം ശക്തമാണ്. ചില ട്രസ്റ്റുകൾ തങ്ങളുടെ ബഡ്ജറ്റിൻ്റെ 11 ശതമാനത്തോളം ഏജൻസി സ്റ്റാഫിനായാണ് വിനിയോഗിച്ചിരിക്കുന്നത്. സ്റ്റാഫ് ഷോർട്ടേജും സിക്ക്നസും സ്റ്റാഫുകൾ ജോലി ഉപേക്ഷിച്ചു പോകുന്നതും സ്ഥിതി വഷളാക്കുന്നുണ്ട്.

Other News