Sunday, 22 September 2024

പ്രിൻസ് വില്യമിന് പുതിയ പദവി. ചർച്ച് ഓഫ് സ്കോട്ട്ലൻഡിന്റെ ജനറൽ അസംബ്ളിയിലേയ്ക്കുള്ള ലോർഡ് ഹൈക്കമ്മീഷണറായി നിയമിച്ചുകൊണ്ട് ക്വീൻ ഉത്തരവിറക്കി.

പ്രിൻസ് വില്യമിനെ ചർച്ച് ഓഫ് സ്കോട്ട്ലൻഡിന്റെ ജനറൽ അസംബ്ളിയിലേയ്ക്കുള്ള ലോർഡ് ഹൈക്കമ്മീഷണറായി നിയമിച്ചുകൊണ്ട് ക്വീൻ ഉത്തരവ് പുറപ്പെടുവിച്ചു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ റോയൽ റെപ്രസന്റേറ്റീവായി ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ് ഇതിനാൽ അവരോധിക്കപ്പെട്ടു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ്, ക്ലോസിംഗ് സെറമണികളെ പ്രിൻസ് വില്യമായിരിക്കും അഭിസംബോധന ചെയ്യുന്നത്. കൂടാതെ ഔദ്യോഗിക സന്ദർശനങ്ങളും വില്യം നടത്തും. വില്യമിന്റെ സഹോദരനായ പ്രിൻസ് ഹാരി രാജകീയ പദവികൾ ഒഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.

മേഗനോടും മകൻ ആർച്ചിയോടുമൊപ്പം ചേരാനായി പ്രിൻസ് ഹാരി ക്യാനഡയിലേയ്ക്ക് പോയി. പ്രിൻസ് ഹാരിയും മേഗനും റോയൽ ടൈറ്റിലുകൾ ഇനി മുതൽ ഉപയോഗിക്കില്ലെന്ന് ബക്കിംഗാം പാലസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ബെർക്ക് ഷയറിലെ വസതിയുടെ നവീകരണത്തിനായി ചെലവഴിച്ച 2.4 മില്യൺ പൗണ്ട് ഇരുവരും തിരിച്ചടയ്ക്കും. ഇത് അവരുടെ താമസസ്ഥലമായി തുടരും. ക്വീനിന്റെ പ്രതിനിധീകരിക്കാൻ ഇനി മുതൽ അവകാശവും ഉണ്ടാവില്ല. പ്രിൻസ് ഹാരിയും മേഗനും പബ്ളിക് ഫണ്ടും ഉപയോഗിക്കുന്നതല്ല. പുതിയ അറേഞ്ച്മെന്റ് ഈ വർഷം സ്പ്രിംഗിൽ നിലവിൽ വരും. പ്രിൻസ് ഹാരിയും മേഗനും ആർച്ചിയും തന്റെ കുടുംബത്തിലെ പ്രിയപ്പെട്ടവരായി തുടരുമെന്ന് ക്വീൻ വ്യക്തമാക്കിയിട്ടുണ്ട്.

 

 

Other News