Monday, 23 December 2024

അമ്പത് വയസിനു മുകളിൽ പ്രായമുള്ളവരുടെ ഫ്രീ ഹെൽത്ത് ചെക്ക് ഓൺലൈനിൽ നടത്താൻ എൻഎച്ച്എസ് ട്രയൽ തുടങ്ങി

മിഡ് ലൈഫ് ഹെൽത്ത് ചെക്ക് ഇനി മുതൽ ഓൺലൈനിൽ നടത്തുന്നതിനുള്ള ട്രയൽ എൻഎച്ച്എസ് ആരംഭിച്ചു. എൻഎച്ച്എസിലെ ജനറൽ പ്രാക്ടീഷണർമാർ സർജറികളിൽ നടത്തിയിരുന്ന ചെക്ക്അപ്പ് ഇംഗ്ലണ്ടിലെമ്പാടും ഓൺലൈനിലേയ്ക്ക് മാറ്റാനുള്ള തീരുമാനം മിനിസ്റ്റർമാർ പ്രഖ്യാപിച്ചു. ഇതിൻ്റെ പൈലറ്റ് സ്കീം കോൺവാളിൽ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. കോവിഡ് കാലത്ത് സെൽഫ് ടെസ്റ്റിംഗും ഓൺലൈൻ റിപ്പോർട്ടിംഗും നടത്തിയ പരിചയം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താനാണ് എൻഎച്ച്എസ് ശ്രമിക്കുന്നത്. എൻഎച്ച്എസിനുമേലുള്ള അധിക ജോലി ഭാരം കുറയ്ക്കാനും ഈ സംവിധാനം സഹായകരമാകും. നിരവധി പേഷ്യൻ്റ് ഗ്രൂപ്പുകൾ പുതിയ മാറ്റത്തെ സ്വാഗതം ചെയ്തു. എന്നാൽ എല്ലാവർക്കും ഇത് അനുയോജ്യമാകണമില്ലെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
Crystal Media UK Youtube channel 
മദ്ധ്യവയസിനോടടുത്ത് ഉണ്ടാകാവുന്ന വിവിധ രോഗങ്ങൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായാണ് എൻഎച്ച്എസ് ഹെൽത്ത് ചെക്ക് നടത്തുന്നത്. സ്ട്രോക്ക്, കിഡ്നി, ഹാർട്ട് സംബന്ധമായ രോഗങ്ങൾ എന്നിവയുടെ നേരത്തെയുള്ള ലക്ഷണങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കും. ടൈപ്പ് 2 ഡയബറ്റിസ്, 40 നും 74 നും വയസിനിടയിലുള്ളവരിലെ ഡിമൻഷ്യ എന്നിവയും ഇതിലൂടെ കണ്ടെത്താം. 50 വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ള ഫ്രീ ഹെൽത്ത് ചെക്ക് ജിപി അപ്പോയിൻ്റ്മെൻറിലൂടെയാണ് സാധാരണയായി നൽകി വരുന്നത്. ഇംഗ്ലണ്ടിലെ 15 മില്യണാളുകൾക്ക് ഇത് ലഭ്യമാണ്. പുതിയ ഓൺലൈൻ സ്കീമനുസരിച്ച് കോൺവാളിലെ മൂന്ന് സർജറികളിലുള്ള 2,000 ത്തോളം പേർക്ക് സെൽഫ് അസസ്മെൻ്റ് ഓൺലൈനിൽ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നവർക്ക് ജിപി അപ്പോയിൻ്റ്മെൻ്റ് നൽകും

Other News