Friday, 22 November 2024

യുകെയിലെ വീടുവിലയിൽ കഴിഞ്ഞ മാസം 2.3 ശതമാനം ഇടിവുണ്ടായതായി ഹാലിഫാക്സ് ഹൗസ് പ്രൈസ് ഇൻഡെക്സ്

യുകെയിലെ വീടുവിലയിൽ കഴിഞ്ഞ മാസം 2.3 ശതമാനം ഇടിവുണ്ടായതായി ഹാലിഫാക്സ് പുറത്തുവിട്ട ഹൗസ് പ്രൈസ് ഇൻഡെക്സ് സൂചിപ്പിക്കുന്നു. 2008 ഒക്ടോബറിനു ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന നിരക്കിലുള്ള പ്രതിമാസ വിലത്തകർച്ച റിപ്പോർട്ട് ചെയ്യുന്നത്. യുകെയിലെ പ്രോപ്പർട്ടികളുടെ വിലയിൽ ശരാശരി 7,000 പൗണ്ടിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വീടുകളുടെ ശരാശരി വില 292,406 പൗണ്ടായിരുന്നത് 285,579 പൗണ്ടായി കുറഞ്ഞതായാണ് യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് പ്രൊവൈഡറായ ഹാലിഫാക്സ് പുറത്തുവിട്ട ഡാറ്റാ വ്യക്തമാക്കുന്നത്.

Crystal Media UK Youtube channel 

വീടുകളുടെ വിലയിലുള്ള വാർഷിക വളർച്ചാ നിരക്ക് ഒക്ടോബറിൽ 8.2 ശതമാനമായിരുന്നത് നവംബറിൽ 4.7 ശതമാനമായി ഇടിഞ്ഞിരിക്കുകയാണ്. സെപ്റ്റംബറിലെ മിനി ബഡ്ജറ്റ് ബ്രിട്ടൻ്റെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം ഇപ്പോഴും പ്രോപ്പർട്ടി മാർക്കറ്റിനെ ബാധിക്കുന്നുണ്ടെന്നാണ് അനാലിസിസ് സൂചിപ്പിക്കുന്നത്. മോർട്ട്ഗേജുകളുടെ പലിശനിരക്ക് ഉയർത്തിയതിനാലും നിരവധി മോർട്ട്ഗേജ് ഡീലുകൾ വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ടതിനാലും വീടു വാങ്ങാനുള്ള പദ്ധതി മിക്കവരും തത്ക്കാലത്തേയ്ക്ക് മാറ്റി വച്ചത് പ്രോപ്പർട്ടി മാർക്കറ്റിൽ വിലയിടിവിന് കാരണമായിട്ടുണ്ട്.

Other News