Thursday, 19 September 2024

ബ്രിട്ടണിൽ 2022 ൽ അടച്ചു പൂട്ടിയ റീട്ടെയിൽ ഷോപ്പുകളുടെ എണ്ണത്തിൽ വൻ വർദ്ധന

ബ്രിട്ടണിൽ 2022 ൽ അടച്ചു പൂട്ടിയ റീട്ടെയിൽ ഷോപ്പുകളുടെ എണ്ണത്തിൽ വൻ വർദ്ധന രേഖപ്പെടുത്തി. യുകെയിലെ ഹൈ സ്ട്രീറ്റുകൾ, ഷോപ്പിംഗ് പരേഡുകൾ, നഗരത്തിന് പുറത്തുള്ള ഷോപ്പിംഗ് പാർക്കുകൾ എന്നിവയിൽ അടച്ചു പൂട്ടലുകൾ നേരിട്ട  ഷോപ്പുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ്  ഉണ്ടായതെന്ന് സെന്റർ ഫോർ റീട്ടെയിൽ റിസർച്ച് (സിആർആർ) പറഞ്ഞു. 17,000 ലധികം സൈറ്റുകളിലാണ് ഷോപ്പുകൾ അടച്ചു പൂട്ടിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2021 നെ അപേക്ഷിച്ച് ഏകദേശം 50% കൂടുതലാണ് അടച്ചു പൂട്ടലുകളുടെ എണ്ണം. റീട്ടെയിൽ മേഖലയിൽ സ്റ്റോറുകളിലും ഓൺലൈനായും വർക്ക് ചെയ്തിരുന്ന നിരവധി പേരുടെ ജോലിയും ഇത് മൂലം നഷ്ടമായി. 150,000 ലധികം തൊഴിലവസരങ്ങളാണ് ഇല്ലാതായത്. മുൻവർഷത്തെ അപേക്ഷിച്ച് 43% വർദ്ധനായാണിത്.

Crystal Media UK Youtube channel 

പാൻഡമിക്കിൻ്റെ സമയത്ത് ഗവൺമെൻ്റിൻ്റെ വിവിധ തരത്തിലുള്ള പിന്തുണകളും  ഫർലോ സ്കീമുകളും  ഷോപ്പുകൾ തുറക്കാതിരുന്നപ്പോഴും വർക്കേഴ്സിന് സാലറി കൊടുക്കാൻ സഹായകരമായെങ്കിലും തുടർന്നു വന്ന വിലക്കയറ്റം ഷോപ്പർമാരെ നന്നായി ബാധിച്ചു. എനർജി ബിൽ, സാലറി വർദ്ധനകൾ റീട്ടെയിൽ വ്യാപാരികളുടെ ചെലവ് അനിയന്ത്രിതമായി ഉയർത്തി. 2022 ൽ  പ്രതിദിനം 47 ഷോപ്പുകൾ എന്ന നിരക്കിലാണ് റീട്ടെയിൽ മേഖലയിൽ അടച്ചു പൂട്ടലുണ്ടായതെന്ന് റീട്ടെയിൽ മേഖലയിലെ പ്രവണതകൾ വിശകലനം ചെയ്യുന്ന ഇൻഡിപെൻഡൻ്റ് റിസർച്ച് സ്ഥാപനമായ CRR പറഞ്ഞു. വലിയ റീട്ടെയിൽ ശൃംഖലകൾ 6,055 ഷോപ്പുകൾ അടച്ചപ്പോൾ 11,090 ഇൻഡിപെൻഡൻ്റ് ഷോപ്പുകളാണ് അടച്ചത്.  അടച്ചുപൂട്ടലുകൾ നേരിട്ടത്തിൽ മൂന്നിലൊരു ഭാഗവും ഇൻഡിപെൻഡൻ്റ് ഷോപ്പുകളാണ്. 2023 ലും ഈ പ്രവണത തുടരാനാണ് സാധ്യതയെന്ന് സിആർആർ ഡയറക്ടർ ജോഷ്വ ബാംഫീൽഡ് പറഞ്ഞു.

Other News