Sunday, 12 January 2025

എൻഎച്ച്എസ് സ്റ്റാഫിൻ്റെ സാലറി ഡിമാൻഡ് രാജ്യത്തിന് താങ്ങാനാവുന്നതല്ലെന്ന് റിഷി സുനാക്ക്. ആവശ്യം അടുത്ത വർഷം പരിഗണിക്കുമെന്ന് സൂചന

എൻഎച്ച്എസിലെ വെയിറ്റിംഗ് ലിസ്റ്റ് പകുതിയായി കുറയ്ക്കുവാൻ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനാക്ക് പ്രഖ്യാപിച്ചു.  കൂടാതെ ഇൻഫ്ളേഷൻ ഈ വർഷം പകുതിയായി കുറയ്ക്കുവാൻ ശ്രമിക്കും. രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുമെന്നും ദേശീയ കടം കുറച്ചു കൊണ്ടുവരുമെന്നും അനധികൃത കുടിയേറ്റം നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി പദമേറ്റെടുത്തതിനു ശേഷമുള്ള ആദ്യത്തെ സുപ്രധാന പ്രസംഗമാണ് റിഷി സുനാക്ക് ഇന്നലെ സ്ട്രാറ്റ് ഫോർഡിൽ നടത്തിയത്. താൻ നടത്തിയ പ്രഖ്യാപനങ്ങൾ വെറും വാഗ്ദാനങ്ങല്ലെന്നും ഇവ ഫലപ്രദമായി നടപ്പാക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി എന്ന നിലയിലുള്ള തൻ്റെ പ്രവർത്തനങ്ങളെ വിലയിരുത്താമെന്നും അദ്ദേഹം പറഞ്ഞു.

എൻഎച്ച്എസ് സ്റ്റാഫിൻ്റെ സാലറി ഡിമാൻഡ് രാജ്യത്തിന് താങ്ങാനാവുന്നതല്ലെന്ന് പ്രധാനമന്ത്രി റിഷി സുനാക്ക് വ്യക്തമാക്കി. ഇക്കാര്യം അടുത്ത വർഷം പരിഗണിക്കാമെന്ന സൂചനയാണ് റിഷി സുനാക്ക് നല്കുന്നത്. ശമ്പള വർദ്ധന ആവശ്യപ്പെട്ട് എൻഎച്ച്എസ്, ആംബുലൻസ് സ്റ്റാഫുകൾ നടത്തുന്ന സമരം കഴിയുന്നതു വേഗം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഏകദേശം 19 ശതമാനത്തോളം ശമ്പളം ഉയർത്തണമെന്നാണ് എൻഎച്ച്എസ് സ്റ്റാഫ് യൂണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത വർഷത്തെ പേ സെറ്റിൽമെൻ്റിൽ യൂണിയനുകളുടെ ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പബ്ളിക് സെക്ടറിലെ ശമ്പള വർദ്ധന തീരുമാനിക്കുന്നത് സ്വതന്ത്ര അധികാരമുള്ള ബോഡിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. ഉയർന്ന ശമ്പള വർദ്ധന ആവശ്യമെന്ന് സാധൂകരിക്കുന്ന വാദങ്ങൾ ഇൻഡിപെൻഡൻ്റ് പേ റിവ്യൂ ബോഡിയുടെ മുൻപിൽ ഹാജരാക്കാൻ അവസരം ലഭിക്കുമെന്നും അത് വേണ്ട വിധം ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

Other News