Saturday, 23 November 2024

ഓടുന്ന കാറിൽ സീറ്റ് ബെൽറ്റില്ലാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക്. പോലീസ് ഫൈനിനു സാധ്യത

ഓടുന്ന കാറിൽ സീറ്റ് ബെൽറ്റില്ലാതെ യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്കിൻ്റെ വീഡിയോ പുറത്ത്. കാറിൽ പാസഞ്ചർ സീറ്റിൽ ഇരിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തിൽ റിഷി സുനാക്ക് ക്ഷമാപണം നടത്തിയിട്ടുണ്ട്. ഒരു സോഷ്യൽ മീഡിയ ക്ളിപ്പിനായി ഫിലിമിംഗ്‌ നടത്തുന്നതിനിടയിൽ സീറ്റ് ബെൽറ്റ് എടുത്തു മാറ്റിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ലങ്കാഷയർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് പരമാവധി 500 പൗണ്ട് വരെ ഫൈൻ ലഭിക്കാവുന്ന കുറ്റമാണ്.

ഗവൺമെൻ്റിൻ്റെ ലെവലിംഗ് അപ്പ് - സ്പെൻഡിംഗുമായി ബന്ധപ്പെട്ട വീഡിയോ ചിത്രീകരിക്കുന്നതിടെയാണ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റില്ലാതെ യാത്ര ചെയ്യുന്ന സംഭവം നടന്നത്. ലങ്കാഷയർ ഏരിയയിലാണ് വീഡിയോ എടുത്തിരിക്കുന്നത്. റിഷി സുനാക്ക് ക്യാമറയോട്‌ സംസാരിക്കുന്ന ഒരു മിനിട്ട് നീളുന്ന ക്ലിപ്പാണ് വിവാദമായിരിക്കുന്നത്. സീറ്റ് ബെൽറ്റില്ലാതെ യാത്ര ചെയ്താൽ ഓൺ ദി സ്പോട്ട് ഫൈൻ 100 പൗണ്ടാണ്. കോടതിയിൽ കേസ് എത്തിയാൽ ഇത് 500 പൗണ്ടായി ഉയരാം.

Other News