Friday, 06 December 2024

നാലു വയസുള്ള കുഞ്ഞുമായി അമ്മ M62 മോട്ടോർവേയിലൂടെ ഇരുട്ടത്ത് നടന്നു. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

കൈയിൽ നാലു വയസുളള കുഞ്ഞുമായി മോട്ടോർവേയിലൂടെ നടന്ന സ്ത്രീയെ യാത്രക്കാരുടെ അടിയന്തിര ഇടപെടലിനെ തുടർന്ന് എമർജൻസി സർവീസ് സ്ഥലത്തെത്തി രക്ഷപ്പെടുത്തി. M62 മോട്ടോർവേയിലെ ഹാർട്ട് ഷെഡ് ഭാഗത്താണ് സംഭവം നടന്നത്. ഇതു കണ്ട മോട്ടോറിസ്റ്റുകൾ പോലീസിൽ അറിയിക്കുകയായിരുന്നു. വെസ്റ്റ് യോർക്ക് ഷയർ പോലീസിന് 11 കോളുകൾ ആണ് ലഭിച്ചത്. കനത്ത ഇരുട്ടിൽ മഴ നനഞ്ഞ് നടന്ന ഇവർ അപകടത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

അമ്മയും കുഞ്ഞും അഭയാർത്ഥികളാണെന്ന് പോലീസ് പറഞ്ഞു. ഇവരെ മോട്ടോർവേയിലെ സർവീസസിൽ ആണ് കണ്ടെത്തിയത്. മോട്ടോർവേയുടെ ഏറ്റവും വേഗതയേറിയ ഭാഗത്താണ് ഇവരെ കണ്ടതായി മോട്ടോറിസ്റ്റുകൾ പോലീസിൽ അറിയിച്ചത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നത്.

Other News