Sunday, 24 November 2024

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അനിശ്ചിതത്വം മാറി. പൗണ്ട് വില ഉയർന്നു. ഷെയർ മാർക്കറ്റിലും ഉണർവ്വ്.

ഇന്നലെ നടന്ന ബ്രിട്ടീഷ് പാർലമെന്റിലേയ്ക്കുള്ള ഇലക്ഷൻ റിസൽട്ട് പുറത്തുവന്നതോടെ ആഭ്യന്തര സാമ്പത്തിക മാർക്കറ്റിൽ വലിയ കുതിപ്പ് ഉണ്ടായി. ഡോളറുമായി പൗണ്ട് സ്റ്റെർലിംഗിന്റെ വില 1.9 ശതമാനം ഉയർന്ന് കഴിഞ്ഞ വർഷം മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. യൂറോയുമായുള്ള പൗണ്ടിന്റെ മൂല്യം കഴിഞ്ഞ മൂന്നര വർഷങ്ങളിലെ ഏറ്റവും മികച്ച നിരക്കിൽ എത്തി.

ഇലക്ഷനിൽ കൺസർവേറ്റീവ് പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചതിന്റെ പ്രതികരണമാണ് വിപണിയിലുണ്ടായത്. സ്റ്റോക്ക് മാർക്കറ്റിൽ FTSE 100 ഷെയർ ഇൻഡക്സ് 1.5 ശതമാനം ഉയർന്നപ്പോൾ FTSE 250 4 ശതമാനം കുതിപ്പ് രേഖപ്പെടുത്തി. 2020 ജനുവരി 31 ന് ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തെത്തിക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Other News