Friday, 22 November 2024

വാട്സാപ്പിൽ ഇനി മുതൽ കോൾ വെയിറ്റിംഗ്, റിമൈൻഡർ ഫംഗ്ഷനുകൾ വരുന്നു. കാര്യങ്ങൾ ഓർമ്മപ്പെടുത്താൻ ഇനി മുതൽ "എനി.ഡു" ഉപയോഗിക്കാം

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് മൂന്നു പുതിയ സൗകര്യങ്ങൾ കൂടി തങ്ങളുടെ ആപ്പിൽ കൂട്ടിച്ചേർക്കുന്നു. അത്യാവശ്യ കാര്യങ്ങൾ ഓർമ്മപ്പെടുത്താൻ ഉപയോഗിക്കുന്ന പുതിയ സംവിധാനത്തിനായി "എനി.ഡു" എന്ന കമ്പനിയിൽ രജിസ്റ്റർ ചെയ്യണം. നമ്മുടെ മെസ്സേജുകൾ ട്രാക്ക് ചെയ്ത് ഇവർ റിമൈൻഡർ നല്കും. ഇത് ഫ്രീ സർവീസ് ആയിരിക്കില്ല. പ്രീമിയം യൂസേഴ്സ്സിന് മാത്രമേ ഇത് ലഭിക്കുകയുള്ളൂ.

പുതിയതായി കോൾ വെയിറ്റിംഗ് സൗകര്യവും വാട് സാപ്പിൽ ഒരുങ്ങുന്നുണ്ട്. ഒരു കോളിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു കോൾ വന്നാൽ ഹോൾഡ് ഫംഗ്ഷൻ ഉപയോഗിക്കാൻ കഴിയും. അതിനോടൊപ്പം തന്നെ പുതിയതായി ഏർപ്പെടുത്തുന്ന പ്രൈവസി അപ്ഗ്രേഡ് സംവിധാനം വഴി അനാവശ്യമായി ഗ്രൂപ്പ് ചാറ്റുകളിലേയ്ക്ക് ക്ഷണിക്കപ്പെടുന്നത് ഒഴിവാക്കാനും കഴിയും. വാട്സാപ്പിലെ സെറ്റിംഗ്സിൽ ആർക്കൊക്കെയാണ് ഗ്രൂപ്പുകളിലേയ്ക്ക് ചേർക്കാൻ അനുമതി നല്കുന്നതെന്ന് നമുക്ക് സെലക്ട് ചെയ്യുവാൻ കഴിയും.

Other News