Wednesday, 15 January 2025

യുകെയിൽ വർക്കിംഗ് ഏജിലുള്ള 3.5 മില്യൺ ആളുകൾ ഒരിക്കൽ പോലും ജോലി ചെയ്തിട്ടേയില്ല

ജീവിതത്തിൽ ഒരിക്കലും ഒരു പെയ്ഡ് ജോബ് ചെയ്യാത്തവരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് ദശാബ്ദത്തിൽ 50 ശതമാനത്തിന്റെ വർദ്ധന യുകെയിൽ രേഖപ്പെടുത്തി. വർക്കിംഗ് ഏജായ 16നും 64 വയസിനും ഇടയിലുള്ള 8.2 ശതമാനം പേർ ഒരിക്കൽ പോലും പെയ്ഡ് ജോലികൾ ചെയ്തിട്ടില്ല. 1998 ൽ ഇത് 5.4 ശതമാനം മാത്രമായിരുന്നു. 1997-99ൽ 16നും 17നും ഇടയിൽ പ്രായമുള്ള 48.1 ശതമാനം പേർ ജോലി ചെയ്തിരുന്നെങ്കിൽ 2017-19ൽ അത് 25.4 ശതമാനമായി താഴ്ന്നു.

എംപ്ളോയിമെൻറ് നിരക്ക് കൂടുകയും തൊഴിലില്ലാത്തവരുടെ എണ്ണം കുറയുകയും ചെയ്യുന്നുണ്ടെങ്കിലും പ്രായപൂർത്തിയായവരിൽ പന്ത്രണ്ടിൽ ഒരാൾ അവരുടെ വർക്കിംഗ് ഏജിൽ ഒരിക്കൽ പോലും ഒരു ദിവസം തികച്ച് ജോലി ചെയ്തിട്ടില്ല എന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ടീനേജ് സാറ്റർഡേ ജോബുകൾ ഇല്ലാതായതും പഠനകാലത്ത് ജോലി ചെയ്യുന്നതിൽ നിന്നുള്ള പിന്തിരിയലുമാണ് ഇതിന് പ്രധാന കാരണങ്ങൾ.

Other News