Thursday, 14 November 2024

മാസ ശമ്പളത്തിന്റെ പകുതി ക്രെഡിറ്റ് കാർഡിലേയ്ക്ക് അടയ്ക്കാൻ സ്കൂൾ ടീച്ചറിനോട് ബാങ്ക്. അല്ലെങ്കിൽ ഫെബ്രുവരിയിൽ കാർഡ് സസ്പെൻഡ് ചെയ്യുമെന്ന് മുന്നറിയിപ്പ്. മിനിമം റീപേയ്മെന്റ് നടത്തി സ്ഥിരമായി കടത്തിൽ കഴിയുന്നവർക്കെതിരെ നടപടി തുടങ്ങി.

ക്രെഡിറ്റ് കാർഡുപയോഗിക്കുകയും എന്നാൽ മിനിമം റീപേയ്മെന്റ് മാത്രം നടത്തി സ്ഥിരമായി കടത്തിൽ കഴിയുകയും ചെയ്യുന്നവർക്കെതിരെ ഫൈനാൻഷ്യൽ കോണ്ടക്ട് അതോറിറ്റിയുടെ നിർദ്ദേശപ്രകാരം നടപടി തുടങ്ങി. പേയ്മെന്റ് വർദ്ധിപ്പിച്ചില്ലെങ്കിൽ കാർഡ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. മാസ ശമ്പളത്തിന്റെ പകുതി ക്രെഡിറ്റ് കാർഡിലേയ്ക്ക് അടയ്ക്കാൻ ഒരു സ്കൂൾ ടീച്ചറിനോട് ബാങ്ക് ആവശ്യപ്പെട്ടു. മിനിമം അടവിനോടൊപ്പം 617 പൗണ്ടുകൂടി അടച്ചില്ലെങ്കിൽ അടുത്ത മാസം കാർഡ് സസ്പെൻഡ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ മിനിമത്തിൽ സെറ്റ് ചെയ്ത് ദീർഘകാലം കടത്തിൽ തന്നെ കഴിയുന്ന കസ്റ്റമേഴ്സിന്റെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ യുകെയിലെ മിക്ക ബാങ്കുകളും നീക്കം തുടങ്ങിയിട്ടുണ്ട്. ബാർ ക്ലേയിസ്, ലോയിഡ്സ്, റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് എന്നീ ബാങ്കുകൾ അതിനായി 18 മാസത്തിലേറെ ക്രെഡിറ്റ് കാർഡ് റീ പേയ്മെൻറിൽ സ്ഥിരമായി ഏറ്റവും കുറഞ്ഞ തുക അടയ്ക്കുന്നവരെ കണ്ടു പിടിച്ചു പേയ്മെൻറ് തുക കൂട്ടാൻ ആവശ്യപ്പെട്ടിരുന്നു. 18 മാസത്തോളം ഇങ്ങനെയുള്ളവരെ ഇതിന്റെ ആവശ്യകത മനസിലാക്കിക്കൊടുക്കാനും ശ്രമം നടത്തി. ഇങ്ങനെ 36 മാസ കാലാവധിയ്ക്കു ശേഷവും അനുകൂലമായി പ്രതികരിക്കാത്ത കസ്റ്റമേഴ്സിന്റെ അക്കൗണ്ടാണ് 2020 ഫെബ്രുവരി മുതൽ സസ്പെൻഡ് ചെയ്യാൻ സാധ്യതയുള്ളത്.

യുകെയിലെ ജനസംഖ്യയുടെ 60 ശതമാനത്തിനും അതായത് ഏകദേശം 30 മില്യൺ ആളുകൾക്ക് ക്രെഡിറ്റ് കാർഡ് ഉണ്ട്. ഇതിൽ ഏകദേശം 4 മില്യൺ പേർ മിനിമം പേയ്മെന്റ് മാത്രം മാസംതോറും അടയ്ക്കുന്നവരാണ്. ക്രെഡിറ്റ് കാർഡിലെ തിരിച്ചടവ് മിനിമം ആക്കുന്നതുമൂലം എടുത്ത തുകയേക്കാൾ ഉയർന്ന തുക പലിശ ഇനത്തിലും മറ്റു ചാർജുകളുമായി തിരിച്ചടക്കേണ്ട സ്ഥിതിയാണ് പല കസ്റ്റമേർസിനും. കടമെടുക്കുന്ന ഓരോ പൗണ്ടിനും രണ്ടര പൗണ്ടോളം തിരിച്ചടയ്ക്കേണ്ടി വരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈനാൻഷ്യൽ കോണ്ടക്ട് അതോറിറ്റി 36 മാസത്തിലേറെയായി കടത്തിൽ തന്നെ സ്ഥിരമായി തുടരുന്ന അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നല്കിയത്.

Trending News

സെൽഫ് അസസ്മെൻറ് ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി ജനുവരി 31. പ്രോപ്പർട്ടി വാടകയ്ക്ക് കൊടുത്തിട്ടുള്ളവരെ കൂടാതെ മറ്റാരൊക്കെയാണ് ടാക്സ് റിട്ടേൺ നൽകേണ്ടത്? താമസിച്ചാൽ കുറഞ്ഞ ഫൈൻ 100 പൗണ്ട്. എച്ച്എംആർസി അഡ്വൈസ് ഇതാണ്.

Other News