Friday, 22 November 2024

കഴിഞ്ഞ വർഷം ടാക്സ് റിട്ടേൺ താമസിച്ച് ഫയൽ ചെയ്തത് 477,000 പേർ. എച്ച്എംആർസി ഫൈനടിച്ചത് 47.7 മില്യൺ പൗണ്ട്. ഈ വർഷത്തെ സെൽഫ് അസസ്മെൻറ് ഡെഡ് ലൈൻ ജനുവരി 31. താമസിച്ചാൽ കുറഞ്ഞ ഫൈൻ 100 പൗണ്ട്. എച്ച്എംആർസി അഡ്വൈസ് ഇതാണ്.

യുകെയിലുള്ള ഏകദേശം 5.4 മില്യൺ ആളുകൾക്ക് സെൽഫ് അസസ്മെൻറ് ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജനുവരി 31ന് അവസാനിക്കും. 2018-19 ടാക്സ് വർഷത്തിൽ 11 മില്യൺ ആളുകളാണ് എച്ച് എം റവന്യൂ ആൻഡ് കസ്റ്റംസിന് ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ടത്. ഇതിൽ 5.6 മില്യൺ നികുതി ദാതാക്കൾ (54%) റിട്ടേൺ കൊടുത്തു കഴിഞ്ഞു. ഇതിൽ 89 ശതമാനവും ഓൺലൈനിൽ ടാക്സ് റിട്ടേൺ നല്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാൽ ഡെഡ് ലൈന് മുൻപ് റിട്ടേൺ ഫയൽ ചെയ്യാതെ വന്നാൽ ഫൈൻ ലഭിക്കും. കഴിഞ്ഞ വർഷം ടാക്സ് റിട്ടേൺ താമസിച്ച് ഫയൽ ചെയ്തത് 477,000 പേരാണ്. എച്ച് എം ആർസി ഇവർക്ക് ഫൈനടിച്ചത് 47. 7 മില്യൺ പൗണ്ട് ആണ്. ഇതുവരെ ടാക്സ് അടയ്ക്കാത്തവരുടെ എണ്ണം ജനുവരി 24 ന് എച്ച്എംആർസി പുറത്തുവിടും.

യുകെയിൽ ജോലി ചെയ്യുന്നവരുടെ ടാക്സ് എച്ച്എംആർസി അവരുടെ സാലറിയിൽ നിന്ന് റെഗുലറായി ഡിഡക്ട് ചെയ്യാറുണ്ട്. പെൻഷൻ, സേവിംഗ്സ് എന്നിവയിലും ഇതേ അറേഞ്ച്മെന്റ് ഉണ്ട്. എന്നാൽ ബിസിനസ് അടക്കമുള്ളവ നടത്തുന്നവരിൽ നിന്ന് ടാക്സ് ഓട്ടോമാറ്റിക്കായി ഈടാക്കുന്ന സംവിധാനമില്ലാത്തതിനാൽ അവർ സമ്പാദിക്കുന്ന അൺടാക്സ്ഡ് വരുമാനത്തിന് സെൽഫ് അസസ്മെൻറ് റിട്ടേൺ കൊടുക്കണം.

ആരൊക്കെയാണ് ടാക്സ് റിട്ടേൺ നല്കേണ്ടത്


1. ഒരാളുടെ വാർഷിക വരുമാനം 50,000 പൗണ്ടിൽ കൂടുതലായിരിക്കുകയും അയാളോ പാർട്ണറോ ചൈൽഡ് ബെനഫിറ്റ് കൈപ്പറ്റുന്നുണ്ടെങ്കിൽ

2. 2,500 പൗണ്ടിലേറെ മറ്റ് അൺടാക്സ്ഡ് വരുമാനം ഉണ്ടെങ്കിൽ. ഉദാഹരണത്തിന് :- a) കമ്മീഷൻ, ടിപ്പ് എന്നിവ വഴി b) പ്രോപ്പർട്ടി വാടകയ്ക്ക് കൊടുത്തതുവഴി c) സേവിംഗ്സ്, ഇൻവെസ്റ്റ്മെന്റ്, ഡിവിഡെന്റ് എന്നിവയിലൂടെ d) വിദേശത്തു നിന്നുള്ള വരുമാനം.

3. സെൽഫ് എംപ്ളോയിഡായി ട്രേഡിംഗ് നടത്തുകയും അതുവഴി 1,000 പൗണ്ടിലേറെ സമ്പാദിക്കുകയും ചെയ്തവർ

4. ബിസിനസ് പാർട്ണർഷിപ്പിലെ പാർട്ണർ ആയവർ

5. 2,500 പൗണ്ടിലേറെ എക്സ്പെൻസസ് ഇനത്തിൽ ക്ലെയിം ചെയ്തിട്ടുള്ള എംപ്ളോയികൾ

6. വാർഷിക വരുമാനം 100,000 പൗണ്ടിനു മുകളിൽ ഉള്ളവർ

കഴിഞ്ഞ വർഷം ടാക്സ് റിട്ടേൺ സമർപ്പിച്ചവർ ഈ വർഷം ടാക്സ് അടയ്ക്കേണ്ട വരുമാനം നേടിയിട്ടില്ലെങ്കിൽ പോലും എച്ച്എംആർസി റിട്ടേൺ നല്കേണ്ടതില്ലെന്ന് അറിയിച്ചിട്ടില്ലെങ്കിൽ നിർബന്ധമായം 2018-19 ലെ ടാക്സ് റിട്ടേൺ നല്കിയിരിക്കണം.

താമസിച്ച് റിട്ടേൺ ഫയൽ ചെയ്താൽ ഫൈൻ നല്കേണ്ടിവരും. ഫൈൻ നിരക്കുകൾ ഇപ്രകാരമാണ്.

1. അധിക ടാക്സ് ഒന്നുമടയ്ക്കേണ്ടതില്ലെങ്കിൽ പോലും100 പൗണ്ട് ഫിക്സഡ് പെനാൽട്ടി ലഭിക്കാം. ടാക്സ് സമയത്ത് അടച്ചു തീർത്താലും ഇത് ബാധകമാകാം.
2. മൂന്നു മാസത്തിലേറെ താമസിച്ചാൽ ദിവസേന 10 പൗണ്ട് വരെ എന്ന നിരക്കിൽ മാക്സിമം 900 പൗണ്ട് വരെയും.
3. ആറ് മാസം കഴിഞ്ഞാൽ അടയ്ക്കാനുള്ള ടാക്സിന്റെ 5 ശതമാനമോ 300 പൗണ്ടോ, ഇവയിൽ ഏതാണോ കൂടുതൽ അത്രയും തുക
4. 12 മാസത്തിലേറെയായാൽ വീണ്ടും ടാക്സിന്റെ 5 ശതമാനമോ 300 പൗണ്ടോ, ഇവയിൽ ഏതാണോ കൂടുതൽ അത്രയും തുക


ടാക്സ് സമയത്ത് അടച്ചില്ലെങ്കിലും പെനാൽട്ടി ലഭിക്കാം.

Xaviers Chartered Certified Accountants and Registered Auditors


സെൽഫ് അസസ്മെൻറ് ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രഫഷണൽ അഡ്വൈസിനും സർവീസിനും Xaviers Chartered Certified Accountants and Registered Auditors ന്റെ ഡയറക്ടർ മിജോസ് വി സേവ്യർ ACA, FCCA യെ സമീപിക്കാവുന്നതാണ്. ആവശ്യമുളളവർ ഇതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

TRENDING NEWS

യുകെയിൽ എത്തിയിട്ടും ഇംഗ്ലീഷ് ഭാഷാ യോഗ്യത ലഭിക്കാത്തതിനാൽ പിൻ നമ്പർ കിട്ടാത്ത നഴ്സുമാരുടെ വിഷയം നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ ചർച്ചയ്ക്ക് എടുക്കുന്നു. ജനുവരി 30 ന് NMC ചീഫ് എക്സിക്യൂട്ടിവുമായി കേംബ്രിഡ്ജ് സിറ്റി കൗൺസിലർ ബൈജു വർക്കി തിട്ടാലയും കൗൺസിലർമാരുടെ ടീമും നഴ്സുമാരുടെ പ്രതിനിധികളോടൊപ്പം കൂടിക്കാഴ്ച നടത്തും.

Other News