Saturday, 23 November 2024

മാരകമായ കൊറോണാ വൈറസിന്റെ വ്യാപനം ശക്തമായി തുടരുന്നു. ഇതുവരെ 42 പേർ മരിച്ചു. രാജ്യം ആപത്ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ചൈനീസ് പ്രസിഡൻറ്.

കൊറോണാ വൈറസുമൂലം ചൈനയിൽ ഇതുവരെ 42 പേർ മരിച്ചു. 1400 പേർക്ക് രോഗബാധയുളളതായി സ്ഥിരീകരിച്ചു. മാരകമായ കൊറോണാ വൈറസിന്റെ വ്യാപനം ശക്തമായി തുടരുകയാണെന്നും രാജ്യം ആപത്ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ചൈനീസ് പ്രസിഡൻറ് പറഞ്ഞു. ഈ വൈറസിനെ ചൈനയിൽ ഒതുക്കി നിർത്തുവാൻ നന്നേ ബുദ്ധിമുട്ടേണ്ടി വരുമെന്ന് യുകെയിൽ ഹെൽത്ത് റിസർച്ചർമാർ അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ സിറ്റിയിലെ സെൻട്രൽ ഡിസ്ട്രിക്ടുകളിൽ ഞായറാഴ്ച മുതൽ പ്രൈവറ്റ് വാഹനങ്ങളുടെ യാത്ര നിരോധിച്ചിട്ടുണ്ട്. ഇതിനിടെ രോഗികളെ ചികിത്സിക്കുന്നതിനായി 1300 ബെഡ് കപ്പാസിറ്റിയുള്ള മറ്റൊരു എമർജൻസി ഹോസ്പിറ്റൽ അര മാസം കൊണ്ട് പൂർത്തിയാക്കാൻ ശ്രമം തുടങ്ങി. 1000 ബെഡിന്റെ ഒരു ഹോസ്പിറ്റൽ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു.

Other News