Wednesday, 22 January 2025

ബ്രിട്ടണിൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വില്പനയ്ക്ക് നിരോധനം വരുന്നു. ഹൈബ്രിഡും ഇതിന്റെ പരിധിയിൽ വരും. ഇനി ഇലക്ട്രിക്, ഹൈഡ്രജൻ കാറുകൾ മാത്രം റോഡിൽ ഇറങ്ങും.

ബ്രിട്ടണിൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്താൻ ഗവൺമെൻറ് തീരുമാനിച്ചു. രാജ്യത്തെ സീറോ കാർബൺ ടാർജറ്റിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യം നടപ്പിലാക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. 2035 മുതലാണ് നിരോധനം നടപ്പാക്കുന്നത്. 2040 ൽ ഇത് പ്രാബല്യത്തിൽ വരുത്താനുള്ള നിലവിലെ പദ്ധതി അഞ്ചു വർഷം നേരത്തെയാക്കുകയായിരുന്നു. 2050 ഓടെ യുകെയിൽ ആഗോള താപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ ഉത്പാദനം കുറച്ചു കൊണ്ട് വന്ന് സീറോ കാർബൺ ടാർജറ്റ് കരസ്ഥമാക്കാനാണിത്.

യുണൈറ്റഡ് നേഷൻസിന്റെ കാലാവസ്ഥാ ഉച്ചകോടി ഈ വർഷം ബ്രിട്ടണിലാണ് നടക്കുന്നത്. COP 26 എന്നു പേരിട്ടിരിക്കുന്ന സമ്മിറ്റിന് ഗ്ലാസ്ഗോ സിറ്റിയാണ് വേദിയാകുന്നത്. നിരോധനത്തിൽ ഹൈബ്രിഡ് കാറുകളും കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. ഇലക്ട്രിക് അല്ലെങ്കിൽ ഹൈഡ്രജൻ കാറുകൾ മാത്രമേ ഇതിനു ശേഷം ബ്രിട്ടണിൽ വാങ്ങാൻ ലഭിക്കുകയുള്ളൂ.
 

ADVERTISEMENT

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News