ബി ടിയുടെ കോൺട്രാക്ട് അവസാനിച്ചതിനു ശേഷം റൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ തിരിച്ചുനൽകിയില്ലെങ്കിൽ 115 പൗണ്ടുവരെയും ചാർജ് ഈടാക്കാം.
ബി ടിയുടെ കസ്റ്റമേഴ്സ് അവരുടെ കോൺട്രാക്ട് ടേം അവസാനിച്ചതിനു ശേഷം റൂട്ടർ അടക്കമുള്ള പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ തിരിച്ചു നൽകിയില്ലെങ്കിൽ ഇനി മുതൽ ചാർജ് ഈടാക്കും. റൂട്ടറിന്റെ മോഡലനുസരിച്ച് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ 43 മുതൽ 50 പൗണ്ട് വരെ ചാർജ് ചെയ്യുന്ന രീതിയിലേയ്ക്ക് ബി ടി കഴിഞ്ഞ മാസം കോൺട്രാക്ട് വ്യവസ്ഥകളിൽ മാറ്റം വരുത്തിയിരുന്നു. ബി ടി യുടെ യുവ്യൂ സെറ്റ് ടോപ്പ് ബോക്സ് തിരിച്ചു കൊടുക്കാതിരുന്നാൽ 60 മുതൽ 115 പൗണ്ട് വരെ ബില്ലടയ്ക്കേണ്ടി വരും.
ബിടിയുടെ കോൺട്രാക്ടിൽ ലഭിക്കുന്ന റൂട്ടർ അടക്കമുള്ളവയ്ക്ക് കസ്റ്റമറിൽ നിന്ന് തുക ഈടാക്കാറില്ലാത്തതിനാൽ ഇവയുടെ ഉടമസ്ഥാവകാശം ബി ടിക്ക് സ്വന്തമാണ്. ഇവ തിരിച്ച് നല്കുന്ന പക്ഷം അവ റീഫർബിഷ് ചെയ്ത് വീണ്ടുമുപയോഗിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. വിർജിൻ മീഡിയ നിലവിൽ കോൺട്രാക്ട് അവസാനിപ്പിക്കുന്ന കസ്റ്റമേഴ്സിൽ നിന്ന് സെറ്റ് ടോപ്പ് ബോക്സിന് 100 പൗണ്ട് വരെയും റൂട്ടറിന് 50 പൗണ്ടോളവും ചാർജ് ചെയ്യുന്നുണ്ട്.