കൊറോണ വൈറസ് മൂലം യുകെയിൽ കാർ പാർട്ട്സിന് ക്ഷാമം. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഫാക്ടറികളിൽ പ്രൊഡക്ഷൻ കുറഞ്ഞേക്കും.
കൊറോണ വൈറസ് ബാധ വിതരണ ശൃംഖലയെ ബാധിക്കുന്നതിനാല്‍ ബ്രിട്ടീഷ് മള്‍ട്ടി നാഷണല്‍ കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിൽ കാർ പാർട്സുകൾ ചൈനയിൽ നിന്ന് സ്യൂട്ട്കേസ് ഷിപ്പിംഗ് തുടങ്ങി. യുകെ ഫാക്ടറിയിലെ ലാന്‍ഡ് റോവറിന്റെ ചൈനീസ് ഭാഗങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ തീര്‍ന്നു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് ഭീതിയില്‍ ചൈനയിൽ മിക്ക ഫാക്ടറികളും അടച്ചിരിക്കുകയാണ്. ഇത് ആഗോള വിതരണ ശൃംഖലയില്‍ സ്വാധീനം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിവര്‍ഷം 400,000 വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മൂന്ന് ഫാക്ടറികളുള്ള യുകെയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവാണ് ജെഎല്‍ആര്‍. എന്നാല്‍ ആ ഫാക്ടറികളിൽ പാർട്ട്സുകൾ തീര്‍ന്നു പോവുകയാണന്നാണ് കമ്പനിയുടെ ബോസ് റാല്‍ഫ് സ്‌പെത്ത് അറിയിച്ചത്. ഈ ആഴ്ചയും അടുത്ത ആഴ്ചയിലും സുരക്ഷിതരാണെന്നും മൂന്നാം ആഴ്ചയിലേക്ക് വേണ്ട ഭാഗങ്ങള്‍ കാണുന്നില്ലെന്നും സ്പീത്ത് അറിയിച്ചിട്ടുണ്ട്.
ജെഎല്‍ആറിന്റെ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സിന്റെ മേധാവിയായ ഗുണ്ടെര്‍ ബട്ട്ഷെക്ക്, സ്പെത്തിന്റെ അഭിപ്രായം തന്നെ ആവര്‍ത്തിച്ചു. പല കാര്‍ കമ്പനികളും ഈ ആഴ്ച ചൈനയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വീണ്ടും തുറന്ന സ്ഥാപനങ്ങള്‍ പോലും സാധാരണ നിലയിലേക്ക് മടങ്ങാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെര്‍ബിയയില്‍ ഒരു പ്ലാന്റ് അടച്ചുപൂട്ടുമെന്ന് ഫിയറ്റ് ക്രിസ്ലര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ജനറല്‍ മോട്ടോഴ്സ് പോലുള്ള സ്ഥാപനങ്ങളില്‍ ഉല്‍പാദനം നിര്‍ത്തുമെന്ന് അമേരിക്കയിലെ ലേബര്‍ യൂണിയന്‍ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു.
വൈറസിന്റെ ഫലമായി ഉണ്ടാകുന്ന തടസ്സം ഐഫോണുകളുടെ വിതരണത്തെ ബാധിക്കുമെന്ന് തിങ്കളാഴ്ച ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. അതേസമയം, ചൈനയില്‍ നിന്നുള്ള ഘടകങ്ങളുടെ കുറവ് കാരണം ഡിഗെര്‍ നിര്‍മാതാക്കളായ ജെസിബി ഉത്പാദനവും വെട്ടിക്കുറച്ച നിലയിലാണ്.