Monday, 23 December 2024

നാഷണല്‍ ട്രസ്റ്റിന്റെ ആനുവൽ മെമ്പർഷിപ്പ് കാര്‍ഡില്‍ നിന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നു

അഞ്ച് മില്യൺ അംഗങ്ങള്‍ക്ക് അയയ്ക്കുന്ന ആനുവൽ മെമ്പർഷിപ്പ് കാര്‍ഡില്‍ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള നടപടിയുമായി നാഷണല്‍ ട്രസ്റ്റ്. പുതിയ ആനുവൽ മെമ്പർഷിപ്പ് കാർഡ് റീസൈക്കിൾ ചെയ്യാമെന്നും ഇതുവഴി പ്രതിവര്‍ഷം 12.5 ടണ്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കുമെന്നും ട്രസ്റ്റ് അറിയിച്ചു. ഫോറസ്റ്റ് സ്റ്റീവാർഡ്ഷിപ്പ് കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തിയ പേപ്പര്‍ ഉപയോഗിച്ചാണ് പുതിയ കാര്‍ഡ് നിര്‍മ്മിക്കുക. വാട്ടർ ബേസ്ഡ് ആയ കടുപ്പവും മോടിയുള്ളതുമായ പേപ്പറിലാവും ഇനി കാര്‍ഡ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്.

ഖനന വ്യവസായത്തിന്റെ ഉപോല്‍പ്പന്നങ്ങളും പ്ലാസ്റ്റിക്ക്, ചോക്ക് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച പഴയ കാര്‍ഡുകളുടെ വിലയുടെ ഒരു ഭാഗം മാത്രമേ ഇതിനുള്ളൂ. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ അടിയന്തിരാവസ്ഥ പരിഹരിക്കുന്നതിനുമായാണ് ഈ നടപടിയെന്ന് ട്രസ്റ്റിന്റെ അംഗത്വ ടീമില്‍ നിന്നുള്ള മെല്‍ നര്‍സ പറഞ്ഞു. മൊത്തത്തില്‍, നാഷണല്‍ ട്രസ്റ്റില്‍ ഇപ്പോള്‍ 6 മില്യൺ അംഗങ്ങളുണ്ട്. ഇതില്‍ വാര്‍ഷിക കാര്‍ഡ് ലഭിക്കാത്ത കുട്ടികളും അംഗങ്ങളും ഉള്‍പ്പെടുന്നു. ട്രസ്റ്റ് അതിന്റെ ഫിസിക്കല്‍ കാര്‍ഡുകള്‍ ഡിജിറ്റല്‍ കാര്‍ഡുകളിലേക്ക് എങ്ങനെ മാറ്റാമെന്നും നിലവില്‍ അന്വേഷിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ചാരിറ്റികൾ അതിന്റെ ഗ്രീറ്റിംങ് കാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക്ക് നീക്കം ചെയ്ത് പേപ്പര്‍ പൊതിയാനും ശ്രമമാരംഭിച്ചിട്ടുണ്ട്. 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News