Thursday, 19 September 2024

കൊറോണ വൈറസ് കേസുകൾ കൂടുന്നപക്ഷം ബാധിക്കപ്പെട്ട ഏരിയയിലുള്ള സ്കൂളുകൾ താത്ക്കാലികമായി അടച്ചിടാൻ നിർദ്ദേശം. രോഗവ്യാപനം അതിവേഗം നിയന്ത്രിക്കണമെന്ന് ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ ഇൻഫ്ളുവൻസാ പാൻഡെമിക് സ്രാറ്റജി.

യുകെയിൽ കൊറോണ വൈറസ് വ്യാപനം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് ഗവൺമെൻ്റ് വ്യക്തമാക്കി. ഇറ്റലിയിലും ഇറാനിലും സൗത്ത് കൊറിയയിലും വൈറസ് ഇൻഫെക്ഷൻ അനിയന്ത്രിതമായി പെരുകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് രോഗവ്യാപനം അതിവേഗം നിയന്ത്രിക്കണമെന്ന് ഇൻഫ്ളുവൻസാ പാൻഡെമിക് സ്രാറ്റജി ഔട്ട്ലൈൻ ചെയ്തിരിക്കുന്നത്. കേസുകൾ കൂടുന്നപക്ഷം ബാധിക്കപ്പെട്ട ഏരിയയിലുള്ള സ്കൂളുകൾ താത്ക്കാലികമായി അടച്ചിടാനാണ് നിർദ്ദേശം. ഇത് കുട്ടികൾക്ക് രോഗം വരാതിരിക്കാനും അതിൻ്റെ വ്യാപനത്തിൻ്റെ തോത് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് അഡ് വൈസേഴ്സ് വ്യക്തമാക്കി.

ബ്രിട്ടണിൽ ഇതുവരെ 13 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 8 പേർക്ക് രോഗം പൂർണമായും മാറിയതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് വ്യക്തമാക്കിയിരുന്നു. അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട നാല് കേസുകൾ ജപ്പാനിൽ ക്വരൻ്റിനിൽ ആയിരുന്ന ഡയമണ്ട് പ്രിൻസസ് ക്രൂയിസ് ഷിപ്പിൽ നിന്നും ശനിയാഴ്ച്ച ബ്രിട്ടണിൽ എത്തിവരിലായിരുന്നു. ഇവരെ കൂടാതെ 28 പേർ നിലവിൽ വിറാലിൽ ഐസൊലേഷനിൽ ഉണ്ട്.

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

Other News