Tuesday, 24 December 2024

ലൈവ് ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ആദ്യത്തെ അറസ്റ്റ് യുകെയിൽ നടന്നു.

ലൈവ് ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള യുകെയിലെ ആദ്യത്തെ അറസ്റ്റ് വ്യാഴാഴ്ച്ച വൈകുന്നേരം 5.30 ന് രേഖപ്പെടുത്തി. എമർജൻസി സർവീസ് തൊഴിലാളിയെ ഗുരുതരമായി ആക്രമിച്ചുവെന്നാരോപിക്കപ്പെട്ട 35 കാരിയായ സ്ത്രീ കോടതിയിൽ ഹാജരാകാതെയിരുന്നതിനെ തുടർന്ന് മെറ്റ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ആയുധങ്ങൾ കൊണ്ടുള്ള ആക്രമണങ്ങൾ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുക, തീവ്രവാദം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായകമാകുമെന്ന പ്രതീക്ഷയിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ പുറത്തിറക്കുന്നതായി കഴിഞ്ഞ മാസം മെറ്റ് പോലീസ് പ്രഖ്യാപിച്ചിരുന്നു. ലണ്ടനിലെ പല പ്രധാന സ്ഥലങ്ങളിലും ക്യാമറ കിറ്റ് വിന്യസിച്ചിട്ടുണ്ട്.

കിറ്റിൽ രണ്ട് ക്യാമറ, ലാപ്‌ടോപ്പ്, പോലീസ് അന്വേഷിക്കുന്ന ക്രിമിനൽ ലിസ്റ്റിലുള്ളവരുടെ ചിത്രങ്ങൾ അടക്കിം ബെസ്‌പോക്ക് വാച്ച് ലിസ്റ്റ് എന്നിവ ഉൾപ്പെടുന്നു. ലണ്ടൻ ബ്രിഡ്ജ് ആക്രമണം പോലുള്ള തീവ്രവാദ പ്രവത്തനങ്ങൾ തടയാൻ എവിടെയും എപ്പോൾ വേണമെങ്കിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് പോലീസ് കമ്മീഷണർ മാർക്ക് മാക് ഇവാൻ പറഞ്ഞു.

FOCUS FINSURE LTD.... FOR MORTGAGES AND INSURANCE SERVICES.

 

 

Other News