Monday, 23 December 2024

കൊറോണ വാക്സിന് 46 മില്യൺ പൗണ്ട് ഫണ്ടിംഗ്. ബ്രിട്ടണിൽ ഇതുവരെ 163 ഇൻഫെക്ഷനുകൾ. ആഗോളതലത്തിൽ കേസുകൾ 100,000 കടന്നു.

ബ്രിട്ടണിൽ കൊറോണ വൈറസ് മൂലം മാസങ്ങൾ നീണ്ട അനിശ്ചിതത്വം ഉണ്ടാകാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിനും ടെസ്റ്റ് കിറ്റുകളും വികസിപ്പിച്ചെടുക്കാനായി 46 മില്യൺ പൗണ്ട് ഫണ്ടിംഗ് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ വാക്സിൻ ലഭ്യമാകാൻ ഒരു വർഷം കൂടിയെടുത്തേയ്ക്കുമെന്ന് ബോറിസ് ജോൺസൺ സൂചിപ്പിച്ചു. ആഗോളതലത്തിൽ കൊറോണ കേസുകൾ 100,000 കടന്നു. ബ്രിട്ടണിൽ ഇതുവരെ 163 ഇൻഫെക്ഷനുകൾ സ്ഥിരീകരിച്ചു. ഇന്ന് 48 പുതിയ കേസുകൾ യുകെയിൽ റിപ്പോർട്ട് ചെയ്തു. 46 രോഗികൾ വീടുകളിൽ തന്നെ ഐസൊലേഷനിൽ ചികിത്സയിലാണ്. 18 പേർ പൂർമായും സുഖം പ്രാപിച്ചു കഴിഞ്ഞു.

ഇന്നലെ റോയൽ ബെർക്ക്ഷയർ ഹോസ്പിറ്റലിൽ കൊറോണ മൂലം 70 വയസുള്ള സ്ത്രീ മരണമടഞ്ഞിരുന്നു. മിൽട്ടൺ കീൻസിൽ മരണമടഞ്ഞ 80 വയസുകാരന് കൊറോണ ബാധിച്ചിരുന്നോ എന്നറിയാൻ കൂടുതൽ ടെസ്റ്റുകൾ നടത്തിവരികയാണ്. ഇരുവർക്കും മറ്റ് ഹെൽത്ത് കണ്ടീഷനുകൾ ഉള്ളവരായിരുന്നു.

വാക്സിൻ വികസിപ്പിക്കുന്നതിനുള്ള മനുഷ്യരിൽ നടത്തുന്ന ട്രയൽ അടുത്ത മാസമാദ്യം തുടങ്ങും. ഇംപീരിയൽ കോളജ് ലണ്ടനിലേയും യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിലെയും സയൻറിസ്റ്റുകൾ ഇതിൽ പങ്കാളികളാകും.

Other News