Friday, 22 November 2024

കൊറോണ ക്രൈസിസിൽ നിലവിലെ ജോലിയിൽ നിന്ന് ബ്രെയ്ക്ക് എടുത്ത് എൻഎച്ച്എസിൽ വോളണ്ടിയർമാരാകാം. സ്ഥിര ജോലി നഷ്ടമാകാതിരിക്കാൻ ഗവൺമെൻറ് പ്രൊട്ടക്ഷൻ നല്കും

കൊറോണ ക്രൈസിസിൽ നിലവിലെ ജോലിയിൽ നിന്ന് ബ്രെയ്ക്ക് എടുത്ത് എൻഎച്ച്എസിൽ വോളണ്ടിയർമാരാകാം. സ്ഥിര ജോലി നഷ്ടമാകാതിരിക്കാൻ ഗവൺമെൻറ് പ്രൊട്ടക്ഷൻ നല്കും. അതിനുള്ള നിയമനിർമ്മാണം നടത്താനും ഗവൺമെൻ്റ് തീരുമാനിച്ചു. എൻഎച്ച്എസിൻ സ്കിൽഡ് ജോബുകൾ ചെയ്യാൻ പ്രാപ്തരായ യോഗ്യതയും എക്പീരിയൻസുമുള്ളവരെ വോളണ്ടറി തസ്തികയിൽ നിയമിക്കുകയാവും ചെയ്യുക. നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പോസ്റ്റ് 4 ആഴ്ചവരെ ഗവൺമെൻ്റ് സംരക്ഷിക്കും.

കൊറോണ വൈറസ് യുകെയിൽ ഇപ്പോഴും കണ്ടെയിൻമെൻ്റ് ഫേസിലാണ്. ഇത് ഡിലേ ഫേസിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായാണ് ഗവൺമെൻ്റ് പുതിയ നീക്കങ്ങളും നിയമനിർമ്മാണവും നടത്തുന്നത്. കോർട്ട് ഹിയറിംഗുകൾ വീഡിയോ കോൺഫറൻസിംഗ് വഴി നടത്താനും ഗവൺമെൻ്റ് പദ്ധതിയിടുന്നുണ്ട്.
 

Other News