ബ്ലാക്ക് മൺഡേ കഴിഞ്ഞു. ആഗോള ഷെയർ മാർക്കറ്റ് കൂപ്പുകുത്തി. ബ്രിട്ടണിൽ നഷ്ടം 125 ബില്യൺ പൗണ്ട്.
സൗദി അറേബ്യയും റഷ്യയും ഓയിൽ മാർക്കറ്റിൽ യുദ്ധം പ്രഖ്യാപിച്ചപ്പോൾ ആഗോള ഷെയർ മാർക്കറ്റ് കൂപ്പുകുത്തി. 2008 ൽ സാമ്പത്തിക മാന്ദ്യം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് വിപണിയിൽ ഇന്നലെ ദൃശ്യമായത്. ലണ്ടനിലെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഷെയർ ഇൻഡക്സ് 8 ശതമാനത്തോളമാണ് ഇടിഞ്ഞത്. ഇതുമൂലം ബ്രിട്ടണിലെ പ്രധാന കമ്പനികളുടെ മൂല്യം125 ബില്യൺ പൗണ്ട് കുറഞ്ഞു. അമേരിക്ക, യൂറോപ്പ് ഏഷ്യൻ മാർക്കറ്റിലും ഇതേ രീതിയിൽ ഷെയർ വില ഇടിഞ്ഞു.
കൊറോണ വൈറസ് ഭീതിയിൽ ഷെയർ മാർക്കറ്റ് താഴേയ്ക്ക് വന്നു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ സൗദിയും റഷ്യയും ഓയിൽ വില കുറച്ച് മാർക്കറ്റിൽ മത്സരിക്കാനിറങ്ങിയതാണ് വിനയായത്. കൂടാതെ പ്രൊഡക്ഷൻ കൂട്ടി വിപണിയിൽ ഇരു രാജ്യങ്ങളും പ്രൈസ് വാർ പ്രഖ്യാപിച്ചു. ഇതേ മൂലം ഓയിലിൻ്റെ ബെഞ്ച് മാർക്ക് പ്രൈസ് 1991 ൽ ഗൾഫ് യുദ്ധ സമയത്തേതിലും താഴെയെത്തിയിരുന്നു. യുഎസിൽ ഡൗ ജോൺസ് 2000 പോയിൻറ് ഒറ്റയടിക്ക് താഴ്ന്നു. ഇതേത്തുടർന്ന് ട്രേഡിംഗ് 15 മിനിട്ട് നിറുത്തിവച്ചു.
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS