"നമ്മളൊന്നിച്ച് ഇതിനെ മറികടക്കും" കൊറോണയെ നേരിടാൻ 30 ബില്യൺ പൗണ്ട് ചാൻസലർ റിഷി സുനാക്ക് ബഡ്ജറ്റിൽ വകയിരുത്തി. ഹെൽത്ത് സർച്ചാർജ് 624 പൗണ്ടാക്കി. ബിസിനസ് റേറ്റ് സസ്പെൻഡ് ചെയ്തു. എല്ലാവർക്കും സിക്ക് പേ.
ബ്രിട്ടീഷ് ചാൻസലർ റിഷി സുനാക്ക്, ബോറിസ് ജോൺസൺ മന്ത്രിസഭയുടെ ആദ്യ ബഡ്ജറ്റ് പാർലമെൻറിൽ ഇന്ന് അവതരിപ്പിച്ചു. "നമ്മളൊന്നിച്ച് ഇതിനെ മറികടക്കും" എന്ന് പ്രഖ്യാപിച്ചുകൊണ്ട് കൊറോണയെ നേരിടാൻ 30 ബില്യൺ പൗണ്ട് ചാൻസലർ റിഷി സുനാക്ക് ബഡ്ജറ്റിൽ വകയിരുത്തി. ഇതിൽ 12 ബില്യൺ കൊറോണ രോഗ പ്രതിരോധത്തിനും 5 ബില്യൺ എൻഎച്ച്എസ് ഇംഗ്ലണ്ടിനും 7 ബില്യൺ കൊറോണ ക്രൈസിസിൽപ്പെട്ട ബിസിനസുകൾക്കും വർക്കേഴ്സിനുമാണ്.
കൊറോണ മുന്നറിയിപ്പുമൂലം സെൽഫ് ഐസൊലേറ്റ് ചെയ്യപ്പെടേണ്ടി വരുന്ന എല്ലാവർക്കും സിക്ക് പേ ലഭിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും ഇതിന് യോഗ്യത ഉണ്ടാവും. റേറ്റബിൾ വാല്യൂ 51,000 പൗണ്ടിനു താഴെയുള്ള ഷോപ്പുകൾ, സിനിമകൾ, റെസ്റ്റോറൻ്റുകൾ, മ്യൂസിക് തിയറ്ററുകൾ എന്നിവയുടെ ബിസിനസ് റേറ്റ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കൊറോണ മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി 500 മില്യൺ പൗണ്ട് ലോക്കൽ അതോറിറ്റികൾക്ക് നല്കും.
ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് കൊറോണ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനായി 1.2 മില്യൺ പൗണ്ടു വരെ ലോണുകളായി നല്കും. 250 ൽ താഴെ ജോലിക്കാരുള്ള കമ്പനികളുടെ സിക്ക് പേ ബാധ്യത ഗവൺമെൻ്റ് ഏറ്റെടുക്കും. ഫ്യൂവൽ ഡ്യൂട്ടി മരവിപ്പിച്ചിട്ടുണ്ട്. ഇമിഗ്രേഷൻ ഹെൽത്ത് സർച്ചാർജ് 624 പൗണ്ടായി ഉയർത്തി. അടുത്ത അഞ്ച് വർഷത്തിൽ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ 600 ബില്യൺ പൗണ്ടിൻ്റെ നിക്ഷേപം നടത്തുമെന്ന് ചാൻസലർ പറഞ്ഞു. 2020 ൽ 1.1 ശതമാനം വളർച്ചാ നിരക്കാണ് സാമ്പത്തിക രംഗത്ത് പ്രതീക്ഷിക്കുന്നത്.
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS