ലണ്ടനിലെ നൈറ്റിംഗേൽ ഹോസ്പിറ്റലിൽ നിന്ന് ആദ്യമായി രണ്ടു പേഷ്യൻ്റ് ഡിസ്ചാർജ് നടന്നു. ടർക്കിയിൽ നിന്ന് 400,000 ഗൗണടക്കമുള്ള 84 ടൺ PPE ഇന്ന് എത്തിയേക്കും.
കൊറോണ വൈറസ് രോഗികൾക്ക് വെൻ്റിലേറ്ററും ഓക്സിജൻ സൗകര്യവും ഒരുക്കാനായി താത്കാലികമായി നിർമ്മിച്ച ലണ്ടനിലെ നൈറ്റിംഗേൽ ഹോസ്പിറ്റലിൽ നിന്നു രണ്ടു പേഷ്യൻ്റുകളെ ആദ്യമായി ഡിസ്ചാർജ് ചെയ്തു. ഏപ്രിൽ 7 മുതൽ പ്രവർത്തനമാരംഭിച്ച ഈ ഫസിലിറ്റി എക്സൽ എക്സിബിഷൻ സെൻ്ററിനെ കൺവേർട്ട് ചെയ്താണ് നിർമ്മിച്ചത്. 4,000 ത്തോളം രോഗികൾക്ക് ഉള്ള ബെഡുകൾ ഇവിടെ ഒരുക്കാൻ കഴിയും. 9 ദിവസങ്ങൾ കൊണ്ട് റിക്കോർഡ് വേഗതയിലാണ് ഹോസ്പിറ്റലിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. മിലിട്ടറിയുടെ എഞ്ചിനീയറിംഗ്, പ്ളാനിംഗ് ടീമുകളുടെ നേതൃത്വത്തിലാണ് കൺസ്ട്രക്ഷൻ നടന്നത്. ഡിസ്ചാർജായ രണ്ടു രോഗികളെയും കൈയടികളോടെയാണ് നൈറ്റിംഗേൽ ഹോസ്പിറ്റലിലെ സ്റ്റാഫുകൾ യാത്രയാക്കിയത്.
പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റിൻ്റെ ഷോർട്ടേജ് പരിഹരിക്കുന്നതിനായി ടർക്കിയിൽ നിന്ന് 400,000 ഗൗണടക്കമുള്ള 84 ടൺ PPE ഇന്ന് എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇന്നലെ എത്തേണ്ട ഡെലിവറി പേപ്പർ വർക്കുകളും സാങ്കേതിക തടസങ്ങളും കാരണം താമസിക്കുന്ന സ്ഥിതിയാണ്. ആർഎഎഫ് ഫ്ളൈറ്റുകളിലാണ് ഇവ എത്തിക്കുന്നത്. കൂടുതൽ PPE ലഭ്യമാക്കുന്നതിനുള്ള ടാസ്ക് ഫോഴ്സിൻ്റെ ലീഡായി ഒളിമ്പിക്സ് ചീഫ് എക്സിക്യൂട്ടീവും ട്രഷറി മിനിസ്റ്ററുമായ പോൾ ഡെയ്റ്റണെ ഗവൺമെൻ്റ് നിയമിച്ചിട്ടുണ്ട്.