Thursday, 23 January 2025

എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫിന് ഷോർട്ട് ടേം ലൈഫ് അഷുറൻസ് സ്കീം പ്രഖ്യാപിച്ചു. കൊറോണ മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് 60,000 പൗണ്ടിൻ്റെ ധനസഹായം ഗവൺമെൻറ് നല്കും.

എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫിന് ഷോർട്ട് ടേം ലൈഫ് അഷുറൻസ് സ്കീം പ്രഖ്യാപിച്ചു. ഇന്നത്തെ ഡൗണിംഗ് സ്ട്രീറ്റ് ലൈവ് ന്യൂസ് ബ്രീഫിംഗിലാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് കൊറോണ മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് 60,000 പൗണ്ടിൻ്റെ ധനസഹായം ഗവൺമെൻറ് നല്കുമെന്ന് അറിയിച്ചത്. കൊറോണയുമായി ബന്ധപ്പെട്ട മേഖലകളിൽ ജോലി ചെയ്യുന്ന മറ്റു കീ വർക്കേഴ്സിനെയും ഈ സ്കീമിൻ്റെ കീഴിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നഷ്ടപ്പെട്ട ജീവനുകൾക്ക് മറ്റൊന്നും പകരമായി നൽകാനാവില്ലെങ്കിലും അവരുടെ കുടുംബത്തിന് വേണ്ട പിന്തുണ നാം നൽകണമെന്ന് ഹെൽത്ത് സെക്രട്ടറി പറഞ്ഞു. ആതുര ശുശ്രൂയ്ക്കായി ജീവിതം സമർപ്പിച്ചവർക്കാണ് ജോലിയ്ക്കിടയിൽ രോഗത്തിനു കീഴടങ്ങേണ്ടി വന്നത്. 82 എൻഎച്ച്എസ് സ്റ്റാഫുകളും 16 കെയർ വർക്കേഴ്സും ഇതുവരെ മരണമടഞ്ഞതായി മാറ്റ് ഹാനോക്ക് അറിയിച്ചു.

എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫിന് കോവിഡ് 19 ഇൻഷുറൻസ് പ്രൊട്ടക്ഷൻ നല്കണമെന്ന് അഭ്യർത്ഥിച്ച് മലയാളികളായ സാമൂഹിക പ്രവർത്തകർ ലോക്കൽ എം.പിമാർക്കും ചാൻസലർ, ഹെൽത്ത് സെക്രട്ടറി എന്നിവർക്കും ഇ മെയിൽ വഴി നിവേദനം നല്കിയിരുന്നു. സ്കൻ തോർപ്പ് എം പി ഹോളി മുംബി ക്രോഫ്റ്റ്, ലെസ്റ്റർ എം.പി ജൊനാതൻ ആഷ് വർത്ത് എന്നിവർ ഇതിൽ അനുകൂലമായി പ്രതികരിക്കുകയും ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

 

For reading other news click this link

 

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

 

 

Other News