Friday, 20 September 2024

ഇംഗ്ലണ്ടിലെ നോർത്ത് വെസ്റ്റ് റീജിയൺ നിലവിൽ കൊറോണയുടെ പ്രഭവകേന്ദ്രം. ഹോസ്പിറ്റലിൽ ഉള്ള രോഗികളുടെ എണ്ണം ഇവിടെ ലണ്ടനിലേതിനേക്കാൾ കൂടുതൽ. ദിവസേനയുള്ള ടെസ്റ്റിംഗ് ടാർജറ്റിലും താഴെയെന്ന് വിമർശനം

കൊറോണ രോഗികളുടെ എണ്ണം ഇംഗ്ലണ്ടിലെ നോർത്ത് വെസ്റ്റ് റീജിയണിൽ ലണ്ടനിലേതിനേക്കാൾ കൂടുതലാണെന്ന് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ലണ്ടനിലെ ഹോസ്പിറ്റലുകളിൽ ഉള്ള രോഗികളുടെ എണ്ണം ഇന്നലത്തെ കണക്കനുസരിച്ച് 2033 ആണ്. എന്നാൽ നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലിത് 2191 ആയിട്ടുണ്ട്. ഇപ്പോഴത്തെ ട്രെൻഡനുസരിച്ച് ഇംഗ്ലണ്ടിലെ നോർത്ത് വെസ്റ്റ് റീജിയനാണ് നിലവിൽ കൊറോണയുടെ യുകെയിലെ പ്രഭവകേന്ദ്രം.

ഏപ്രിൽ അവസാനത്തോടെ ദിവസേന 100,000 കൊറോണ ടെസ്റ്റുകൾ നടത്തുമെന്ന പ്രഖ്യാപനം പ്രായോഗികമായി കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലക്ഷ്യം നേടിയതായി ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 120,000 ടെസ്റ്റുകൾ വരെ നടത്തിയതായി വ്യക്തമാക്കിയിരുന്നെങ്കിലും കപ്പാസിറ്റിയുടെ മൂന്നിലൊന്ന് നടത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 76496 ടെസ്റ്റുകളാണ് നടത്തിയത്. ടെസ്റ്റിംഗ്‌ കപ്പാസിറ്റിയിൽ വീക്കെൻഡിൽ കുറവു വന്നിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ ലക്ഷ്യം, നേടുമെന്ന് എൻഎച്ച്എസ് മെഡിക്കൽ ഡയറക്ടർ പ്രൊഫ. സ്റ്റീഫൻ പൊവിസ് പറഞ്ഞു.

Other News