Thursday, 19 September 2024

കൊറോണ വൈറസ് പ്രതിസന്ധി മൂലം വാടക നൽകാത്തവരെ വീടുകളിൽ നിന്ന് പുറത്താക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം രണ്ടു മാസത്തേയ്ക്ക് കൂടി നീട്ടി

കൊറോണ വൈറസ് പ്രതിസന്ധി മൂലം വാടക നൽകാത്തവരെ വീടുകളിൽ നിന്ന് പുറത്താക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം രണ്ടു മാസത്തേയ്ക്ക് കൂടി നീട്ടിക്കൊണ്ട് ഗവൺമെൻ്റ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട ഹിയറിംഗുകൾ ഓഗസ്റ്റ് മാസം അവസാനമേ കോടതികൾ പരിഗണിക്കുകയുള്ളൂ. വാടകയിനത്തിൽ കുടിശിക വരുത്തുന്നവരെ ഈ സമ്മറിൽ ലാൻഡ് ലോർഡുകൾ ഒഴിപ്പിക്കുന്നത് തടയുമെന്ന് ഹൗസിംഗ് സെക്രട്ടറി റോബർട്ട് ജെൻറിക്ക് വ്യക്തമാക്കി.

വീടുകളിൽ വാടകയ്ക്ക് കഴിയുന്ന ആയിരക്കണക്കിന് ആളുകളാണ് കുടിശിക വരുത്തിയതുമൂലം ഈ മാസാവസാനം മുതൽ കോടതി നടപടി നേരിടുന്നതെന്ന് കാമ്പയിനർമാർ പറഞ്ഞു. ഇതിൽ പലർക്കും ജോലി നഷ്ടപ്പെട്ടവരോ അതല്ലെങ്കിൽ ഷീൽഡിംഗ് മൂലം ജോലിയ്ക്ക് പോകാൻ കഴിയാത്തവരോ ആണ്. മാർച്ചിൽ ഗവൺമെൻ്റ് പ്രഖ്യാപിച്ച എവിക്ഷൻ മോറട്ടോറിയം ജൂൺ 25 വരെയായിരുന്നു. ഇത് നീട്ടിയതുവഴി പുറത്താക്കൽ നടപടികൾ ആരംഭിക്കാൻ സെപ്റ്റംബർ ഒന്നു മുതലേ ഇനി സാധിക്കുകയുള്ളൂ.

വാടകയ്ക്ക് താമസിക്കുന്നവരെ പുറത്താക്കുന്നതിനായി കോടതികളെ സമീപിക്കുന്നത് അവസാന നടപടിയായി മാത്രമേ സ്വീകരിക്കാവൂ എന്നാണ് ഗവൺമെൻ്റ് നിലപാട്. കഴിയുന്നതും ഫ്ളെക്സിബിൾ പേയ്മെൻ്റ് നടത്തുന്നതിനുള്ള ഓപ്ഷൻ ലാൻഡ് ലോർഡുകൾ നൽകണം.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News