Sunday, 06 October 2024

ബ്രിട്ടണിൽ കൊറോണ ഇൻഫെക്ഷൻ നിരക്കിൽ 14 ശതമാനത്തിൻ്റെ വർദ്ധനവ്. കൊറോണ വ്യാപനം മുന്നിൽക്കണ്ട് ജീവിത ശൈലി ക്രമീകരിക്കണമെന്നും ആരോഗ്യരംഗത്തെ വിദഗ്ദർ

ബ്രിട്ടണിൽ കൊറോണ ഇൻഫെക്ഷൻ നിരക്കിൽ 14 ശതമാനത്തിൻ്റെ വർദ്ധനവ് ഒരാഴ്ച കാലയളവിൽ രേഖപ്പെടുത്തി. ലോക്ക് ഡൗണിൽ ഇളവ് വരുത്തിയതിനാൽ ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് പറഞ്ഞു. ഇൻഫെക്ഷൻ ഉയരുന്ന പ്രദേശങ്ങളിൽ ലോക്കൽ ലോക്ക് ഡൗണുകൾ ഏർപ്പെടുത്തുക വഴി രോഗവ്യാപനം തടയാനാവുമെന്നും പൊതുജനങ്ങൾ തങ്ങളുടെ ജീവിത ശൈലി കൊറോണ വ്യാപനം മുന്നിൽക്കണ്ട് ക്രമീകരിക്കണമെന്നും ആരോഗ്യരംഗത്തെ വിദഗ്ദർ പറയുന്നു. ഇൻഫെക്ഷൻ നിരക്ക് കൂടുതൽ രേഖപ്പെടുത്തിയ ലെസ്റ്റർ, ബ്ളാക്ക്ബേൺ, ഓൾഡാം എന്നിവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ലോക്കൽ കൗൺസിലുകൾ ഏർപ്പെടുത്തിയിരുന്നു.

സ്റ്റാഫോർഡ് ഷയറിലെ ഒരു പബ്ബിൽ സന്ദർശനം നടത്തിയവരോട് കോവിഡ് ടെസ്റ്റ് നടത്താൻ അധികൃതർ ആവശ്യപ്പെട്ടു. ജൂലൈ 16, 17,18 തിയതികളിൽ സ്റ്റോണിലെ ക്രൗൺ ആൻഡ് ആങ്കർ പബ്ബിലെത്തിയ ജോലിക്കാരോടും കസ്റ്റമേഴ്സിനോടുമാണ് സ്റ്റാഫോർഡ്ഷയർ കൗണ്ടി കൗൺസിൽ ടെസ്റ്റിന് നിർദ്ദേശം നല്കിയത്. ഇവിടെ ഇൻഫെക്ഷൻ നിരക്ക് കൂടിയതിനെത്തുടർന്നാണ് അടിയന്തിര നടപടി ഉണ്ടായത്.

Other News