Monday, 23 December 2024

ഫ്രാൻസിസ് പാപ്പ എപ്രിലിൽ മാൾട്ട സന്ദർശിക്കും

സാർവ്വത്രിക കത്തോലിക്കാ സഭയുടെ തലവൻ പരിശുദ്ധ ഫ്രാ​ൻ​സി​സ് പാ​പ്പ ഏ​പ്രി​ൽ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ മെ​ഡി​റ്റ​റേ​നി​യ​ൻ ദ്വീ​പായ മാ​ൾ​ട്ട സ​ന്ദ​ർ​ശി​ക്കും. മാ​ൾ​ട്ട​യി​ലെ വെ​ലെ​റ്റ, റ​ബാ​ത്ത്, ഫ്ലോ​റി​യാ​ന ന​ഗ​ര​ങ്ങ​ളും ഗോ​സോ ദ്വീ​പും മാ​ർ​പാ​പ്പ സ​ന്ദ​ർ​ശനത്തിൽ ഉൾപ്പെടുമെന്ന് വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു.  മാ​ർ​പാ​പ്പ 2020 മേ​യി​ൽ മാ​ൾ​ട്ട സ​ന്ദ​ർ​ശി​ക്കാ​ൻ നേരത്തെ  പ​ദ്ധ​തി​യി​ട്ടിരുന്നതാ​ണ്. എ​ന്നാ​ൽ ഇ​റ്റ​ലി കോ​വി​ഡി​ന്‍റെ കേ​ന്ദ്ര​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ഉ​പേ​ക്ഷി​ക്കുകയായിരുന്നു. ഭാവിയിൽ ദക്ഷി​ണ സു​ഡാ​ൻ, കോം​ഗോ തുടങ്ങിയ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ മാ​ർ​പാ​പ്പ​ ആ​ഗ്ര​ഹം പ്രകടിപ്പിച്ചിട്ടുണ്ട്.
 

Other News