ഫ്രാൻസിസ് പാപ്പ എപ്രിലിൽ മാൾട്ട സന്ദർശിക്കും
സാർവ്വത്രിക കത്തോലിക്കാ സഭയുടെ തലവൻ പരിശുദ്ധ ഫ്രാൻസിസ് പാപ്പ ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ മെഡിറ്ററേനിയൻ ദ്വീപായ മാൾട്ട സന്ദർശിക്കും. മാൾട്ടയിലെ വെലെറ്റ, റബാത്ത്, ഫ്ലോറിയാന നഗരങ്ങളും ഗോസോ ദ്വീപും മാർപാപ്പ സന്ദർശനത്തിൽ ഉൾപ്പെടുമെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പ 2020 മേയിൽ മാൾട്ട സന്ദർശിക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ ഇറ്റലി കോവിഡിന്റെ കേന്ദ്രമായി മാറിയ സാഹചര്യത്തിൽ സന്ദർശനം ഉപേക്ഷിക്കുകയായിരുന്നു. ഭാവിയിൽ ദക്ഷിണ സുഡാൻ, കോംഗോ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.