Wednesday, 25 December 2024

ഇൻഫ്ളേഷന് അനുസരിച്ച് സ്റ്റേറ്റ് പെൻഷൻ തുക ഉയർത്തുമെന്നതിൽ ഗവൺമെൻ്റിന് ഉറപ്പു നല്കാൻ സാധിക്കില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ്

ഇൻഫ്ളേഷന് അനുസരിച്ച് സ്റ്റേറ്റ് പെൻഷൻ തുക ഉയർത്തുമെന്നതിൽ ഗവൺമെൻ്റിന് ഉറപ്പു നല്കാൻ സാധിക്കില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി ലിസ് ട്രസ് പെൻഷൻ ട്രിപ്പിൾ ലോക്ക് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇൻഫ് ളേഷൻ നിരക്ക്, ശരാശരി ശമ്പള വർദ്ധന അല്ലെങ്കിൽ 2.5 ശതമാനം ഇവയിലേതാണോ ഉയർന്നത്, അത്രയും വർദ്ധന പെൻഷൻ തുകയിൽ വരുത്തുമെന്നാണ് ട്രിപ്പിൾ ലോക്ക് പ്രകാരം അർത്ഥമാക്കുന്നത്.

Crystal Media UK Youtube channel 

സെപ്റ്റംബറിലെ കണക്കു പ്രകാരം നിലവിലെ ഇൻഫ്ളേഷൻ നിരക്ക് 10.1 ശതമാനമാണ്. ട്രിപ്പിൾ ലോക്ക് വാഗ്ദാനത്തിൽ ഗവൺമെൻ്റ് ഉറച്ചു നിൽക്കുമോയെന്നത് നവംബർ 17 ലെ ഇക്കണോമിക് പ്ളാൻ അനുസരിച്ചായിരിക്കുമെന്ന് പ്രൈം മിനിസ്റ്ററുടെ പ്രസ് സെക്രട്ടറി സൂചിപ്പിച്ചു. കഴിയുന്നതും സാമ്പത്തിക ഞെരുക്കമനുഭവിക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടത്ര പിന്തുണ നല്കണമെന്ന നയമാണ് പ്രധാനമന്ത്രി റിഷി സുനാക്കിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 31 ന് അവതരിപ്പിക്കാനിരുന്ന ഇക്കണോമിക് പ്ളാൻ ഗവൺമെൻ്റ് രണ്ടാഴ്ച്ചത്തേയ്ക്ക് മാറ്റിച്ചിരിക്കുകയാണ്. നവംബർ 17 നാണ് ചാൻസലർ ജെറമി ഹണ്ട് ഇത് പാർലമെൻ്റിൽ വിശദീകരിക്കും. ഇക്കണോമിക് ഫോർകാസ്റ്റിൽ ഏറ്റവും കൃത്യതയേറിയ വിവരങ്ങൾ ലഭ്യമാക്കുന്നതിനായാണ് അവതരണം മാറ്റിയതെന്ന് ചാൻസലർ വ്യക്തമാക്കി.

Other News