Thursday, 21 November 2024

ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങാം. എയർപോർട്ടുകളിലും തടസം നേരിടും. സിവിൽ സെർവൻ്റുകൾ ഡിസംബർ പകുതി മുതൽ പണി മുടക്കും

സിവിൽ സെർവൻ്റുകൾ ഡിസംബർ പകുതി മുതൽ പണിമുടക്കു പ്രഖ്യാപിച്ചു. ഡിപ്പാർട്ട്മെൻറ് ഫോർ ട്രാൻസ്പോർട്ട്, ബോർഡർ ഫോഴ്സ് എന്നിവ അടക്കമുള്ള സർവീസുകളിലെ സ്റ്റാഫുകൾ സമരരംഗത്തിറങ്ങും. ശമ്പള വർദ്ധന, ജോബുകൾ, പെൻഷൻ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ക്രിസ്മസ് സമയത്ത് ഇൻഡസ്ട്രിയൽ ആക്ഷനിലേയ്ക്ക് പിസിഎസ് യൂണിയൻ നീങ്ങുന്നത്. സമരം മുന്നോട്ട് പോയാൽ ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങാം. എമിഗ്രേഷൻ സ്റ്റാഫുകൾ സമരത്തിൽ പങ്കെടുക്കുന്നതിനാൽ എയർപോർട്ടുകളിലും തടസം നേരിടും. പാസ്പോർട്ട് കൺട്രോളിനെ പണിമുടക്ക് ബാധിക്കുമെന്ന് പിസിഎസ് യൂണിയൻ പറഞ്ഞു.

Crystal Media UK Youtube channel 

കോവിഡ് സമയത്ത് നിസ്വാർത്ഥമായ സേവനം തുടർന്ന സിവിൽ സെർവൻ്റുകൾക്ക് അർഹമായ ശമ്പള വർദ്ധന ഗവൺമെൻ്റ് നല്കുന്നില്ലെന്ന് യൂണിയൻ കുറ്റപ്പെടുത്തി. ഇൻഫ്ളേഷൻ നിരക്ക് 11.1 ശതമാനത്തിലെത്തി നിൽക്കുമ്പോൾ സ്റ്റാഫുകൾ പേ കട്ടിനെയാണ് അഭിമുഖീകരിക്കുന്നത്. ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ, ഡ്രൈവിംഗ് ടെസ്റ്റ് എക്സാമിനേഴ്സ്, മോട്ടോർവേ ഓപ്പറേറ്റേഴ്സ് എന്നിവരും സമരത്തിൻ്റെ ഭാഗമാകും. ഡിപ്പാർട്ട്മെൻ്റ് ഫോർ എൺവയേൺമെൻറ്, ഫുഡ് ആൻഡ് റൂറൽ അഫയേഴ്സ് എന്നിവയും സമരത്തിൽ പങ്കെടുക്കും.

Other News