Monday, 25 November 2024

ആന്റീഡിപ്രസന്റ്‌സ്  'ഇമോഷണൽ ബ്ലണ്ടിംഗിന്' കാരണമാകുമെന്ന് പഠനങ്ങൾ

വ്യാപകമായി ഉപയോഗിക്കുന്ന ആന്റീഡിപ്രസന്റുകൾ "ഇമോഷണൽ ബ്ലണ്ടിംഗിന്" കാരണമാകുന്നുണ്ടെന്ന് മെഡിസിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവയുടെ സാധ്യമായ പാർശ്വഫലങ്ങളെക്കുറിച്ചും നടത്തിയ ഗവേഷണത്തിലാണ് ഈ പുതിയ കണ്ടെത്തൽ. സെറോടോണിൻ നിയന്ത്രിക്കുന്ന സെലക്ടീവ് സെറോടോണിൻ റീഅപ്‌ടേക്ക് ഇൻഹിബിറ്റർ (എസ്എസ്ആർഐ) മരുന്നിൻ്റെ മൂന്നാഴ്ചത്തെ കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം വോളൻ്റിയർസ് പോസിറ്റീവ്, നെഗറ്റീവ് ഫീഡ്‌ബാക്കുകളോട് പ്രതികരിക്കുന്നില്ലെന്ന് പഠനം കണ്ടെത്തി.

ഡിപ്രഷനിൽ നിന്നും കരകയറാൻ മെഡിസിൻസ് ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നെഗറ്റീവ് വികാരങ്ങളെ കുറയ്ക്കുന്നത്. ഡിപ്രഷനുള്ള ആളുകൾ അനുഭവിക്കുന്ന ചില ഇമോഷണൽ പെയിൻ ഇല്ലാതാക്കുന്നതോടൊപ്പം ഇത് ആളുകളുടെ ചില സന്തോഷങ്ങളും  ഇല്ലാതാക്കുന്നതായാണ് പുതിയ ഗവേഷണം വഴി മനസ്സിലാക്കുന്നതെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസറും ഗവേഷണ റിപ്പോർട്ട് തയ്യാറാക്കിയ സീനിയർ ഓഥറുമായ ബാർബറ സഹകിയൻ പറഞ്ഞു. 

ആന്റീഡിപ്രസന്റുകൾ പല രോഗികൾക്കും പ്രയോജനകരമാണ്. എൻഎച്ച്എസ് ഡാറ്റായനുസരിച്ച്, 2021-22 ൽ ഇംഗ്ലണ്ടിലെ 8.3 ദശലക്ഷത്തിലധികം രോഗികളാണ് ആന്റീഡിപ്രസന്റ് മരുന്ന് എടുത്തത്. എസ്എസ്ആർഐ-കൾ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെഡിസിനാണ്. മിക്ക രോഗികളിലും ഇത് ഫലപ്രദമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെഡിസിൻ എടുത്ത 40-60% ആളുകൾക്ക് റിപ്പോർട്ട് പ്രകാരം ഒന്നെങ്കിൽ ഇമോഷണൽ റെസ്പോൺസ് കുറഞ്ഞതായോ സന്തോഷം അനുഭവപ്പെടാത്ത അവസ്ഥയോ ഉണ്ടാകുന്നുണ്ട്. ഇത് ആന്റീഡിപ്രസന്റുകളുടെ പാർശ്വഫലമാണോ അതോ ഡിപ്രഷൻ മൂലമാണോ എന്ന് വ്യക്തമല്ല. ശ്രദ്ധയും ഓർമ്മശക്തിയും വിലയിരുത്തുന്നവ ഉൾപ്പെടെയുള്ള മറ്റെല്ലാ പരിശോധനകളിലും മെഡിസിൻ കോഗ്നിറ്റീവ് ഫംഗ്ഷന് യാതൊരു തകരാറും ഉണ്ടാകുന്നില്ല എന്നത് ആശ്വാസകരമാണെന്ന് സഹകിയൻ പറഞ്ഞു. എന്നാൽ, എസ്‌എസ്‌ആർഐ എടുക്കുന്ന ആളുകൾക്ക് പോസിറ്റീവ് - നെഗറ്റീവ് ഫീഡ്‌ബാക്കിനോട് പ്രതികരിക്കേണ്ട റീയെൻഫോഴ്‌സ്‌മെന്റ് ലേണിംഗിനോട് പ്രതികരണം കുറവാണ്. 

പ്രസക്തമായ എസ്‌എസ്‌ആർഐ മെഡിസിനുകളുടെ  പ്രവർത്തനത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഈ പ്രബന്ധം വഴി രോഗികൾക്ക് ലഭിക്കുമെന്നും, കൂടുതൽ മെച്ചപ്പെട്ട,  പാർശ്വഫലങ്ങൾ കുറഞ്ഞ മെഡിസിനുകൾ വികസിപ്പിക്കാനും ഇത് സഹായിക്കുമെന്നും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. കാതറിൻ ഹാർമർ പറഞ്ഞു.

Other News