Friday, 20 September 2024

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുന്നതിൽ ഗ്രാമർ സ്കൂളുകൾ പിന്നിലെന്ന് ബിബിസി റിപ്പോർട്ട്

ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുന്നതിൽ ഗ്രാമർ സ്കൂളുകൾ പിന്നിലാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ സ്റ്റേറ്റ് ഗ്രാമർ സ്കൂളുകളിൽ നാലിലൊന്ന് വിദ്യാർഥികളെ പോലും പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഇപ്പോഴും പ്രവേശിപ്പിക്കുന്നില്ല. 160 ഗ്രാമർ സ്കൂളുകളിൽ, 113 എണ്ണത്തിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഉയർന്ന മുൻഗണന നൽകുന്നതായി അവകാശപ്പെടുന്ന ക്വാട്ട ഇപ്പോൾ നിലവിലുണ്ട്. മിക്കയിടത്തും ഇതൊരു "ടോക്കൺ എഫോർട്ട്" മാത്രമാണെന്ന് ഒരു പ്രമുഖ അക്കാദമിക് അഭിപ്രായപ്പെട്ടു. ഗ്രാമർ സ്കൂളുകൾ എല്ലാത്തരം വിദ്യാർഥികൾക്കും ലഭ്യമാക്കുന്നത് എങ്ങനെയാണെന്നുള്ള അവലോകനത്തിലാണെന്ന് ഗവൺമെൻ്റ് വൃത്തങ്ങൾ അറിയിച്ചു. ഗ്രാമർ സ്കൂളുകൾ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളുടെ കുത്തകയായി മാറിയിരിക്കുന്നു എന്ന ആരോപണം മാറ്റം കൊണ്ടുവരുന്നതിനുള്ള പദ്ധതികൾക്ക് കാരണമായി.

ഇംഗ്ലണ്ടിലെ 5% സെക്കൻഡറി വിദ്യാർത്ഥികളാണ് ഗ്രാമർ സ്കൂളുകളിൽ പഠിക്കുന്നത്. ഓരോ ഗ്രാമർ സ്കൂൾ വിദ്യാർത്ഥിക്കും, ഏകദേശം മൂന്ന് പേർ വീതം ആണ് അടുത്തുള്ള നോൺ-സെലക്ടീവ് സ്കൂളുകളിൽ പോകുന്നത്. ഹൗസ് ഓഫ് കോമൺസ് ലൈബ്രറി ബ്രീഫിംഗ് പേപ്പർ പ്രകാരം, ഈ കുട്ടികളുടെ ജിസിഎസ്ഇ തലത്തിലെ പ്രകടനം മറ്റ് മേഖലകളിലെ വിദ്യാർത്ഥികളേക്കാൾ കുറവാണ് എന്നതിന് തെളിവുകളുണ്ട്.  160 ഗ്രാമർ സ്കൂളുകളിൽ നാലിലൊന്ന് കുട്ടികളിൽ 5% ൽ താഴെ മാത്രമാണ് വിദ്യാർത്ഥികളുടെ പ്രീമിയം സപ്പോർട്ടിന് അർഹതയുള്ളതെന്നാണ് ബിബിസിയുടെ ഏറ്റവും പുതിയ വിശകലനത്തിൽ പറയുന്നത്. എന്നാൽ, ഇംഗ്ലണ്ടിൽ ഉടനീളമുള്ള 3,000-ലധികം മറ്റ് സ്റ്റേറ്റ് സെക്കൻഡറി സ്കൂളുകളിൽ 13 എണ്ണത്തിൽ മാത്രമേ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുള്ളൂ.

ബിബിസിയുടെ പുതിയ അന്വേഷണ റിപ്പോർട്ട് പ്രകാരം, 2016-നെ അപേക്ഷിച്ച് മൂന്നിരട്ടി ഗ്രാമർ സ്കൂളുകളിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സംവരണം ഉണ്ട്. ദരിദ്രരായ വിദ്യാർത്ഥികൾക്കുള്ള പ്രവേശന പരീക്ഷ പാസ് മാർക്ക് ചിലയിടത്ത് കുറച്ചു. ഒരു ചെറിയ ന്യൂനപക്ഷം ഇപ്പോഴും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മുൻഗണന നൽകാൻ വൈമുഖ്യം കാണിക്കുന്നു. ഗ്രാമർ സ്കൂൾ ഉള്ള സ്ഥലങ്ങൾ 19% വർദ്ധിച്ചു, ഇത് മൊത്തം വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ വേഗത്തിലുള്ള വർധനയാണ്. 2010 മുതൽ ആവശ്യാനുസരണം നിരവധി സ്ഥലങ്ങളിലേക്ക് ഗ്രാമർ സ്കൂളുകൾ വിപുലീകരിച്ചു. 2018 മുതൽ, 22 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾക്കായി ഫണ്ട് ലഭിച്ചിട്ടുണ്ട്. പ്രീമിയം ഫണ്ടിംഗ് ലഭിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 24% ൽ നിന്ന് 15% ആയി കുറഞ്ഞു. സെപ്റ്റംബറോടെ, ഓരോ ക്ലാസ്സിലും സൗജന്യ സ്കൂൾ മീലിന് അർഹരായ അഞ്ചിലൊന്ന് കുട്ടികൾ ഉണ്ടാകാമെന്നാണ് വിലയിരുത്തുന്നത്.
 

Other News