ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ ബഹുമാനാർത്ഥം സ്വിറ്റ്സർലാൻഡിൽ നാണയം.
ഇരുപത് തവണ ഗ്രാൻഡ് സ്ളാം ചാമ്പ്യനായ ടെന്നീസ് താരം റോജർ ഫെഡററുടെ ബഹുമാനാർത്ഥം നാണയം പുറത്തിറക്കുന്നു. സ്വിറ്റ്സർലൻഡിന്റെ ഫെഡറൽ മിൻറാണ് 20 സ്വിസ് ഫ്രാങ്കിന്റെ വെള്ളി നാണയം ജനുവരിയിൽ പ്രിൻറ് ചെയ്യുന്നത്. മെയ് മാസത്തിൽ 50 സ്വിസ് ഫ്രാങ്കിന്റെ സ്വർണ്ണ നാണയവും ഫെഡററുടെ പേരിൽ പുറത്തിറങ്ങും. 38 കാരനായ ഫെഡറർ ഇപ്പോൾ ലോക മൂന്നാം നമ്പർ ആണ്.