Saturday, 23 November 2024

കീമോതെറാപ്പി കഴിഞ്ഞ ക്യാൻസർ രോഗികൾക്ക് റിക്കവറി ടൈം കുറയ്ക്കുന്നതിനായി എക്സർസൈസ് ഫിറ്റ്നസ് പ്ളാൻ നടപ്പാക്കാൻ എൻഎച്ച്എസ്.

ക്യാൻസർ രോഗികൾക്ക് നല്കുന്ന കീമോ തെറാപ്പി മൂലം ഉണ്ടാകുന്ന സൈഡ് ഇഫക്ടുകൾ അവരെ നീണ്ട ഹോസ്പിറ്റൽ അഡ്മിഷനിലേയ്ക്ക് നയിക്കാറുണ്ട്. ഇവരുടെ റിക്കവറി ടൈം കുറയ്ക്കുന്നതിനായി എക്സർസൈസ് ഫിറ്റ്നസ് പ്ളാൻ നടപ്പാക്കാൻ ഒരുങ്ങുകയാണ് എൻഎച്ച്എസ്. ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയിട്ടുള്ള രോഗികൾക്ക് ആഴ്ചയിൽ മൂന്നു ഫിറ്റ്നസ് സെഷനുകളിൽ പങ്കെടുക്കാം. തീവ്രമായ കാർഡിയോ വാസ്കുലാർ വർക്കൗട്ട്, ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനുള്ള ട്രെയിനിംഗ് എന്നിവ ഇതിന്റെ ഭാഗമാണ്.

ഫിസിക്കൽ എക്സർസൈസിനൊപ്പം തന്നെ നുട്രീഷണൽ അഡ് വൈസ്, മെന്റൽ ഹെൽത്ത് സപ്പോർട്ടും നല്കും. ട്രീറ്റ്മെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ ശരീരത്തെയും മനസിനെയും അതിനായി സജ്ജീകരിക്കുന്നത് ട്രീറ്റ്മെൻറോ സർജറിയോ കഴിഞ്ഞുള്ള ത്വരിതഗതിയിലുള്ള റിക്കവറിയ്ക്ക് സഹായകമാകുമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് പറയുന്നു. മാഞ്ചസ്റ്ററിൽ 500 ഓളം പേർ പ്രീഹാബ് പ്രോഗ്രാമിൽ നിലവിൽ പങ്കെടുക്കുന്നുണ്ട്. ഇത് അടുത്ത രണ്ടു വർഷത്തിൽ രണ്ടായിരമായി ഉയരും. യോർക്ക് ഷയർ, ലെസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിലും ഇതേ പ്രോഗ്രാം നടക്കുന്നുണ്ട്.


 

Other News