Monday, 23 December 2024

യുകെയിലെ ജനസംഖ്യയിൽ അടുത്ത പത്തുവർഷത്തിനുള്ളിൽ മൂന്ന് മില്യന്റെ വർദ്ധനയുണ്ടാകും. സെൻട്രൽ ലണ്ടനിൽ മാത്രം 44 ശതമാനം വർദ്ധിച്ചു. 2041 ൽ 27.6 മില്യൺ വീടുകൾ വേണം.

യുകെയിലെ ജനസംഖ്യ അടുത്ത പത്തുവർഷത്തിനുള്ളിൽ മൂന്ന് മില്യൺ കണ്ട് വർദ്ധിക്കും. സെൻട്രൽ ലണ്ടനിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 44 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തി. കൗൺസിൽ ഏരിയകളിൽ കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയത് വെസ്റ്റ് മിഡ്ലാൻഡ്സിലെ കവൻട്രിയിലും നോർത്താപ്ടൺ ഷയറിലെ കോർബിയിലും ബക്കിംഗാംഷയറിലെ ഐയിൽസ്ബറിയിലുമാണ്. കവൻട്രിയിൽ 11.6 ശതമാനവും കോർബിയിയും ഐൽസ്ബറിയിലും 10.2 ശതമാനവും ജനസംഖ്യാ വർദ്ധനവാണ് ഉണ്ടായത്.

വെയിൽസിലെ സെറിഡിജിയനിൽ ജനസംഖ്യ 3.6 ശതമാനം കണ്ട് കുറഞ്ഞു. ലണ്ടനിലെ ലാംബെത്തിൽ 4.2 ശതമാനവും കുറഞ്ഞു. 2031 മദ്ധ്യത്തിൽ യുകെ ജനസംഖ്യ 70 മില്യൺ കടക്കും. 85 വയസിൽ കൂടുതലുള്ളവരുടെ എണ്ണം അടുത്ത 25 വർഷത്തിൽ ഇരട്ടിക്കും. ജനസംഖ്യാ നിരക്കിലെ വർദ്ധനവ് മൂലം കൂടുതൽ ഹൗസിംഗ് പ്രോജക്ടുകൾ ആരംഭിക്കേണ്ടതായി വരും. നിലവിൽ 23.4 മില്യൺ വീടുകളാണ് ഇംഗ്ലണ്ടിൽ ഉള്ളത്. 2041 ൽ 27.6 മില്യൺ വീടുകൾ ആവശ്യമായി വരും.

Other News